Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവേ ഹൃദയാഘാതം മൂലം മരണം; മലപ്പുറം സ്വദേശി അൽബഹയിൽ വിടവാങ്ങി

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവേ ഹൃദയാഘാതം മൂലം മരണം; മലപ്പുറം സ്വദേശി അൽബഹയിൽ വിടവാങ്ങി

സ്വന്തം ലേഖകൻ

അൽബഹ: കോവിഡ് ചികിത്സയിലിരുന്നയാൾ ഹൃദയാഘാതത്തെത്തുടർന്ന് അൽബഹയിൽ മരിച്ചു. മമ്പാട് പന്തലിങ്ങൽ സ്വദേശി ഹസനുൽ ബന്ന ആണ് മരിച്ചത്. 38 വയസായിരുന്നു പ്രായം. കോവിഡ് ബാധിച്ച് കഴിഞ്ഞ ഒരു മാസമായി അൽബഹ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിൽ തുടരവേയാണ് ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണമെത്തിയത്.

അസുഖം ഭേദമായി അവസാന പരിശോധന ഫലം കോവിഡ് നെഗറ്റീവ് ആയിരുന്നു. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ നിന്നും ഹോട്ടലിലേക്ക് മാറ്റാനുള്ള ഒരുക്കത്തിനിടെയാണ് ശനിയാഴ്ച ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയും ചെയ്തത്. 13 വർഷമായി അൽബഹയിൽ വാച്ച് കടനടത്തിവരികയായിരുന്നു.

പിതാവ്: പരേതനായ കോമുള്ളി റസാഖ്, മാതാവ്: ആസിയ, ഭാര്യ: ജസ്ന കുണ്ടുതോട്, മക്കൾ: സഫ, സഫ് വാൻ, സനാൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം അൽബഹയിൽ ഖബറടക്കുന്നതിനുള്ള ശ്രമങ്ങൾ സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP