Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോലി സ്ഥലത്ത് നിന്ന് താമസ സ്ഥലത്തേയ്ക്ക് പോയ ആൾ തിരിച്ചു വന്നില്ല; മൂന്നര ദശകം പ്രവാസം പിന്നിട്ട കോഴിക്കോട്ട് സ്വദേശിക്ക് ജിദ്ദയിൽ ആകസ്മികാന്ത്യം

ജോലി സ്ഥലത്ത് നിന്ന് താമസ സ്ഥലത്തേയ്ക്ക് പോയ ആൾ തിരിച്ചു വന്നില്ല; മൂന്നര ദശകം പ്രവാസം പിന്നിട്ട കോഴിക്കോട്ട് സ്വദേശിക്ക് ജിദ്ദയിൽ ആകസ്മികാന്ത്യം

സ്വന്തം ലേഖകൻ

ജിദ്ദ: ജിദ്ദയുടെ പ്രാന്ത പ്രദേശമായ ഹംദാനിയ്യയിൽ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോഴിക്കോട്, അണ്ടോണ, ചക്കിക്കാവ് സ്വദേശി തെക്കെതൊടിയിൽ കോയ (56) ആണ് വ്യാഴാഴ്ച താമസ സ്ഥലത്ത് വെച്ച് മരിച്ചത്. ജോലി ചെയ്യുന്ന ഹംദാനിയ്യയിലെ ഒരു ഷോപ്പിൽ നിന്ന് തൊട്ടടുത്തുള്ള താമസ സ്ഥലത്തേയ്ക്ക് പോയ കോയ പിന്നീട് മടങ്ങി വന്നില്ല. ഇതിനെ തുടർന്ന് താമസ സ്ഥലത്ത് നടത്തിയ അന്വേഷണത്തിൽ കോയയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

താമസ സ്ഥലത്ത് വെച്ച് ആകസ്മികമായി ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. 35 വർഷമായി പ്രവാസിയായ ഇദ്ദേഹം കുറച്ച് കാലമായി ഹംദാനിയയിൽ ഒരു കടയിൽ ജോലി ചെയ്ത് വരികയായിരുന്നു.

മാതാവ്: ആയിഷ, ഭാര്യ: സക്കീന. മക്കൾ: നിഹമ, നിഹാൽ, നസൽ. മരുമകൻ: അബ്ദുൽ ശുക്കൂർ. മരണത്തിന് മുമ്പ് വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നത്രെ. സജീവ ഐ സി എഫ് പ്രവർത്തകനായിരുന്നു മരണപ്പെട്ട കോയ.

അബുബക്കർ സിദ്ദിഖ് ഐക്കരപ്പടി, മൊയ്തീൻ കുട്ടി സഖാഫി, സൈദ് കുമണ്ണ, ഹനീഫ പെരിന്തൽമണ്ണ, ഫൈസൽ ഹംദാനിയ്യ എന്നിവരുടെ നേതൃത്വത്തിൽ ജിദ്ദ ഐ സി എഫ് വെൽഫയർ ടീം നടത്തിയ അനന്തര പ്രവർത്തനങ്ങൾ മൂലം ഒട്ടും വൈകാതെ മൃതദേഹം ഖബറടക്കാനായി. ഹംദാനിയ്യ മഖ്ബറയിലായിരുന്നു ഖബറടക്കം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP