Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദിയിലെ അൽഖസീമിൽ മലയാളി നഴ്സ് മരണപ്പെട്ടു

സൗദിയിലെ അൽഖസീമിൽ മലയാളി നഴ്സ് മരണപ്പെട്ടു

സ്വന്തം ലേഖകൻ

അൽഖസീം (സൗദി അറേബ്യ): സൗദിയിലെ മധ്യമേഖലയിൽ പെടുന്ന അൽഖസീമിൽ മലയാളി നഴ്സ് മരണപ്പെട്ടു. ചങ്ങനാശ്ശേരി, കുമരൻകേരി, ചക്കുകുളം വീട്ടിൽ പൗലോസ് വർഗ്ഗീസ് ലിസമ്മ ജോർജ് - ദമ്പതികളുടെ മകളും അൽഖസീം ഉനൈസ കിങ് സഊദ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സുമായ ലിന്റു ലിസാ ജോർജ്ജ് ആണ് മരിച്ചത്.

ചൊവാഴ്ച പുലർച്ചെ 3.45 നായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. മൃതദേഹം നാട്ടിലെത്തിക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

2015 ഫെബ്രുവരി മുതൽ സൗദിയിൽ ജോലി ചെയ്തുവരുന്ന ലിന്റു ലിസ. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ ആൻഡ് റിസേർച്ച് സെന്റർ ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ബിബിൻ കുര്യാക്കോസ് ആണ് ലിന്റുവിന്റെ ഭർത്താവ്. കഴിഞ്ഞവർഷം ജൂലൈയിലാണ് ഇവർ അവസാനമായി അവധി കഴിഞ്ഞ് നാട്ടിൽനിന്ന് തിരികെയെത്തിയത്.

ലിന്റു ലിസാ ജോർജ്ജിന്റെ ആകസ്മിക വിയോഗത്തിൽ യു എൻ എ കുടുംബം അനുശോചനം രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP