Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രക്തസംബന്ധമായ അസുഖം ബാധിച്ച് ജിദ്ദയിൽ മരണപ്പെട്ട അരീക്കോട് സ്വദേശിയുടെ മൃതദേഹം തിങ്കളാഴ്‌ച്ച ഖബറടക്കി

രക്തസംബന്ധമായ അസുഖം ബാധിച്ച് ജിദ്ദയിൽ മരണപ്പെട്ട അരീക്കോട് സ്വദേശിയുടെ മൃതദേഹം തിങ്കളാഴ്‌ച്ച ഖബറടക്കി

സ്വന്തം ലേഖകൻ

ജിദ്ദ: രക്തത്തിലെ വെളുത്ത കോശാംശം കുറഞ്ഞത് മൂലമുണ്ടായ അസുഖത്തിന് ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. മലപ്പുറം, അരീക്കോട്, വടശ്ശേരി സ്വദേശി മൂസഹാജി - ആയിഷ ദമ്പതികളുടെ മകനും ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ മുൻ ഭരണസമിതി ചെയർമാൻ അഡ്വ. ശംസുദ്ദീന്റെ ഇളയ സഹോദരനുമായ കൊടക്കോടൻ ജലാലുദ്ദീൻ (48) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു മരണം.

മൃതദേഹം തിങ്കളാഴ്ച സുബ്ഹ് നിസ്‌കാര ശേഷം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ മറവ് ചെയ്തു. ജിദ്ദയിൽ ബാബുമക്കയിലെ അസദ് ഖബറിടത്തിലാണ് ഖബറടക്കം.

രക്തത്തിലെ വെളുത്ത കോശത്തിന്റെ കമ്മി മൂലമുണ്ടായ അസുഖത്തിന് രണ്ടുമാസത്തോളമായി ജിദ്ദ ഇർഫാൻ ആശുപത്രിയിൽ ചികിൽസയിലായിരുന്നു അദ്ദേഹം. അതിനിടെ ശാരീരിക സ്ഥിതി നേരിയ തോതിൽ മെച്ചപ്പെട്ട് കാണുകയും തുടർ ചികിത്സയ്ക്കായി ബന്ധുക്കൾ ജലാലുദ്ധീനെ നാട്ടിലെത്തിക്കാൻ ശ്രമിക്കുകയുമുണ്ടായി. അതിനിടയിലായിരുന്നു മരണം.

ഭാര്യ: സാബിറ. മക്കൾ: ജുനൈദ്, ആയിഷ ജുമാന, ഷദ, നജാ നൂറിൻ. ജിദ്ദയിൽ തന്നെയുള്ള ശിഹാബുദ്ദീൻ, നിയാസുദ്ദീൻ എന്നിവർ സഹോദരങ്ങളും സഫിയ, ഹഫ്സത്ത്, സൗദ, സൽമ, മുർഷിദ എന്നിവർ സഹോദരിമാരുമാണ്.

പതിനെട്ട് വർഷങ്ങളായി സൗദിയിൽ പ്രവാസിയായ ജലാലുദ്ധീൻ കഴിഞ്ഞ ആറ് വർഷം ജിദ്ദയിലെ ഹിദാദ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. പൊതുരംഗത്ത് സജീവ പ്രവർത്തകനായിരുന്ന ജലാലുദ്ധീൻ മഹ്ജർ സനാഇയ്യ പ്രദേശത്തെ കർമനിരതനായ ഐസിഎഫ് അംഗമായിരുന്നു. ഒടുവിൽ ജലാലുദ്ധീൻ ഐസിഎഫ് മഹ്ജർ സെക്ടർ പബ്ലിക്കേഷൻ പ്രസിഡന്റാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP