Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

നവയുഗം അൽഹസ്സ ശോബാ യൂണിറ്റ് മെമ്പർ ബൈജുകുമാർ കോവിഡ് ബാധിച്ചു മരിച്ചു; ചെമ്പഴന്തി സ്വദേശിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത് ഒരു മാസം മുമ്പ്

നവയുഗം അൽഹസ്സ ശോബാ യൂണിറ്റ് മെമ്പർ ബൈജുകുമാർ കോവിഡ് ബാധിച്ചു മരിച്ചു; ചെമ്പഴന്തി സ്വദേശിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത് ഒരു മാസം മുമ്പ്

സ്വന്തം ലേഖകൻ

അൽഹസ്സ: നവയുഗം സാംസ്കാരികവേദി അൽഹസ്സ ശോബാ യൂണീറ്റ് മെമ്പറായ തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ബൈജുകുമാർ (48 വയസ്സ്) കോവിഡ് ബാധിച്ചു മരണമടഞ്ഞു.

ശരീരം തളർന്ന് റൂമിൽ ബോധമില്ലാതെ കിടന്ന ബൈജുവിനെ, സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ 28 ദിവസമായി മുബാറസ് ബിൻജ്ജലവി ഹോസ്പിറ്റലിൽ ICU വിൽ വെന്റിലേറ്ററിൽ ആയിരുന്നു. ഇന്ന് പുലർച്ചെ 2.20 ന് ആയിരുന്നു മരണം.

അൽ ഹസ്സയിൽ പതിന്നാലു വർഷത്തോളമായി പ്ലംബർ ആയി ജോലി നോക്കി വരികയായിരുന്ന ബൈജു കുമാർ, നവയുഗം സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു.
ഭാര്യ അർച്ചന എ നായർ, മക്കൾ വൈഷ്ണവി , വൈഷ്ണ

നവയുഗം അൽഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവന്റെ നേതൃത്വത്തിൽ നവയുഗം ജീവകാരുണ്യവിഭാഗം, മൃതദേഹം ഇവിടെത്തന്നെ അടക്കുവാനുള്ള നിയമനടപടികൾ പൂർത്തിയാക്കി വരുന്നു.

ബൈജുകുമാറിന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റിയും, അൽഹസ്സ മേഖല കമ്മിറ്റിയും, ശോഭ യൂണിറ്റ് കമ്മിറ്റിയും, വിവിധ ഘടകങ്ങളും അനുശോചനം രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP