Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വീഡനിൽ വിശുദ്ധ ഖുർആൻ കത്തിച്ച സംഭവത്തിൽ മുസ്ലിം വേൾഡ് ലീഗ് അപലപിച്ചു; പ്രകോപനത്തെ വിവേകം കൊണ്ട് നേരിടണമെന്ന് ആഹ്വാനം

സ്വീഡനിൽ വിശുദ്ധ ഖുർആൻ കത്തിച്ച സംഭവത്തിൽ മുസ്ലിം വേൾഡ് ലീഗ് അപലപിച്ചു; പ്രകോപനത്തെ വിവേകം കൊണ്ട് നേരിടണമെന്ന് ആഹ്വാനം

അക്‌ബർ പൊന്നാനി

ജിദ്ദ: സ്വീഡനിൽ ഇയ്യിടെ വിശുദ്ധ ഖുർആൻ അഗ്‌നിക്കിരയാക്കിയ സംഭവത്തിൽ മക്ക ആസ്ഥാനമായ ആഗോള മുസ്ലിം സംഘടന (റാബിത്വ) ശക്തമായ ഭാഷയിൽ അപലപിച്ചു. അതേസമയം, ഒറ്റപ്പെട്ടതും പ്രകോപനപരവുമായ ഇത്തരം സംഭവങ്ങളോട് വിവേകം മുറുകെപ്പിടിച്ചായിരിക്കണം പ്രതികരിക്കേണ്ടതെന്ന് സ്വീഡനിലെ മുസ്ലിം സമൂഹത്തോട് സംഘടന ആഹ്വാനം ചെയ്യുകയും ചെയ്തു. റാബിത്വയുടെ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽഈസ ഇറക്കിയ പ്രതിഷേധ പ്രസ്താവനയിൽ ഇത്തരം സംഭവം വംശീയവും മതപരവുമായ അവഹേളനത്തെയും വെറുപ്പിനെയും ഒരിക്കലും അംഗീകരിക്കാത്ത പരിഷ്‌കൃതമായ സ്വീഡൻ ജനതയുടെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും വ്യക്തമാക്കി.

മുസ്ലിംകളുടെ വിശുദ്ധ ഗ്രന്ഥത്തോട് ചിലർ കാണിച്ച അപരാധം അത് ചെയ്തവരുടെ മാത്രം ചെയ്തിയാണ്. സ്വീഡനിലെ മുസ്ലിം സമൂഹം ആ നാടിനോട് കാണിക്കുന്ന കൂറും ഉദ്‌ഗ്രദനവും കൂടുതൽ ശക്തമായി നിലനിർത്തിക്കൊണ്ടായിരിക്കണം ഈ കുറ്റകൃത്യത്തോടു പ്രതികരിക്കേണ്ടതെന്നും ഡോ. മുഹമ്മദ് അൽഈസ തുടർന്നു. അങ്ങിനെയായിരിക്കണം ഈ കുറ്റകൃത്യം നടത്തിയവരുടെ വൈകൃതമായ പ്രചോദനത്തെ പരാജയപ്പെടുത്തുകയും അവർ ലക്ഷ്യമാക്കുന്ന കാര്യം നടക്കില്ലെന്ന് കാണിച്ചു കൊടുക്കുകയും ചെയ്യേണ്ടതെന്നും മുസ്ലിം വേൾഡ് ലീഗ് നേതാവ് സ്വീഡനിലെ മുസ്ലിംകളെ ഓർമിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP