Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദിയിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി; മലയാളിക്ക് കിട്ടിയത് എട്ടിന്റെ പണി; എട്ടു മണിക്കൂർ ജയിൽ തടവും 2500 റിയാൽ പിഴയും നൽകി പൊലീസ്

സൗദിയിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി; മലയാളിക്ക് കിട്ടിയത് എട്ടിന്റെ പണി; എട്ടു മണിക്കൂർ ജയിൽ തടവും 2500 റിയാൽ പിഴയും നൽകി പൊലീസ്

സ്വന്തം ലേഖകൻ

ജോലിയുടെ ഭാഗമായി ദമ്മാമിൽനിന്ന് റിയാദിൽ എത്തിയ എറണാകുളം സ്വദേശിക്ക് മാസ്‌ക് ധരിക്കാത്തതിന്റെ പേരിൽ കിട്ടിയത് വമ്പൻ പണി. കാറിൽ നിന്നും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയപ്പോഴാണ് അവിചാരിതമായി പൊലീസ് പിടികൂടുകയും എട്ടു മണിക്കൂർ തടവും 2500 റിയാൽ പിഴയും അടക്കേണ്ടി വന്നത്. ഉലയായിലെ ബൂഫിയയിൽ വച്ചാണ് സംഭവം നടന്നത്.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് എറണാകുളം സ്വദേശി ദമ്മാമിൽനിന്ന് റിയാദിലേക്ക് സ്വന്തം വാഹനത്തിൽ എത്തിയത്. ഉറക്ക ക്ഷീണമുണ്ടായിരുന്നതിനാൽ റിയാദിലെ ഉലയായിൽ ഒരിടത്ത് വണ്ടി നിർത്തി ബൂഫിയയിൽ നിന്ന് ചായയും സാന്റ്‌വിച്ചും വാങ്ങാൻ ശ്രമിക്കുകയായിരുന്നു. അതുവരെ ധരിച്ചിരുന്ന മാസ്‌കും രേഖകളടങ്ങുന്ന പേഴ്‌സും വണ്ടിയിൽ സൂക്ഷിച്ചാണ് ഇദ്ദേഹം ബൂഫിയയിൽ എത്തിയത്. അൽപസമയത്തിനുള്ളിൽ പൊലീസിന്റെ സ്‌പെഷൽ സ്‌ക്വാഡ് എത്തുകയും മാസ്‌ക് ധരിക്കാത്തതിന്റെ പേരിൽ പിടികൂടുകയും ചെയ്തു.

മാസ്‌കും ഇഖാമയും വാഹനത്തിലാണെന്ന് പറഞ്ഞെങ്കിലും രക്ഷപ്പെട്ടില്ല. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയത് കുറ്റകരമാണെന്നു കണ്ടെത്തിയ പൊലീസ് ഇയാളെ പൊലീസ് സ്‌റ്റേഷനിൽ എത്തിക്കുകയും മെഡിക്കൽ നടത്തുകയും എട്ട് മണിക്കൂറിലധികം കസ്റ്റഡിയിൽ സൂക്ഷിക്കുകയുമായിരുന്നു. ഇതിനിടയിലെല്ലാം നിലവിലെ സാഹചര്യത്തിൽ മാസ്‌കും ഗ്ലൗസും ധരിക്കേണ്ടതിന്റെ പ്രാധാന്യം ഓരോ പൊലീസുകാരനും വിശദീകരിച്ചു.

മാസ്‌ക് ധരിക്കാത്തതിന് 1000 റിയാലും കാർ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച ചെലവായി 1500 റിയാലും ചേർത്ത് 2500 റിയാൽ പിഴ ചുമത്തുകയായിരുന്നു. തുടർന്ന് പൊലീസ് തന്നെ സ്‌പോൺസറെ ബന്ധപ്പെട്ട് കാര്യങ്ങൾ വിശദീകരിച്ച ശേഷം താക്കീത് നൽകി വിട്ടയക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP