Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റമദാനിൽ അനുമതിപത്രമില്ലാതെ മസ്ജിദുൽ ഹറാമിൽ ഉംറക്കും നമസ്‌കരിക്കാനുമെത്തുന്നവർക്ക് പിഴ; പിടിയിലായാൽ 10000 റിയാൽ വരെ

റമദാനിൽ അനുമതിപത്രമില്ലാതെ മസ്ജിദുൽ ഹറാമിൽ ഉംറക്കും നമസ്‌കരിക്കാനുമെത്തുന്നവർക്ക് പിഴ; പിടിയിലായാൽ 10000 റിയാൽ വരെ

സ്വന്തം ലേഖകൻ

മദാനിൽ അനുമതിപത്രമില്ലാതെ മസ്ജിദുൽ ഹറാമിൽ ഉംറക്കും നമസ്‌കരിക്കാനു മെത്തുന്നവർക്ക് പിഴയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. അനുമതി പത്രമില്ലാതെ ഉംറക്കെത്തി പിടിയിലാകുന്നവർക്ക്? 10,000 റിയാലും നമസ്‌കരിക്കാൻ മസ്ജിദുൽ ഹറാമിലേക്ക് കടക്കാൻ ശ്രമിക്കുന്നവർക്ക് 1000 റിയാലും പിഴ ലഭിക്കും.

കോവിഡ് ഇല്ലാതാവുകയും പൊതുജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്യുന്നതുവരെ തീരുമാനം തുടരുമെന്നും ആഭ്യന്തര മന്ത്രാലയ വ്യത്തങ്ങൾ പറഞ്ഞു.കോവിഡ്? വ്യാപനം തടയാനുള്ള പ്രതിരോധ മുൻകരുൽ നടപടികൾ പാലിക്കുക, ഉംറക്കും നമസ്‌കാരത്തിനും നിശ്ചയിച്ച അംഗീകൃത ആപ്പുകൾ ഉപയോഗിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക, മസ്ജിദുൽ ഹറാമിലും മുറ്റങ്ങളിലും പ്രവർത്തന ശേഷിക്കനുസൃതമായി സുരക്ഷ ഒരുക്കുക എന്നിവ ലക്ഷ്യമിട്ടാണ് തീരുമാനം പുറപ്പെടുവിച്ചിരിക്കുന്നത്.

കൂടാതെ റോഡുകളിലും ചെക്ക് പോസ്റ്റുകളിലും ഹറമിലേക്കുള്ള നടപാതകളിലുമെല്ലാം സുരക്ഷ ഉദ്യോഗസ്ഥർ നിയമലംഘകരെ നിരീക്ഷിക്കാൻ രംഗത്തുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP