Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബത്ഹയിൽ പത്രം വിതരണം നടത്തുന്നതിനിടെ മലയാളിക്ക് നേരെ കത്തികാട്ടി ആക്രമണം; പണം ആവശ്യപ്പെട്ട് ആക്രമിച്ചത് പാലക്കാട് സ്വദേശിയെ

ബത്ഹയിൽ പത്രം വിതരണം നടത്തുന്നതിനിടെ മലയാളിക്ക് നേരെ കത്തികാട്ടി ആക്രമണം;  പണം ആവശ്യപ്പെട്ട് ആക്രമിച്ചത് പാലക്കാട് സ്വദേശിയെ

ത്ഹയിൽ പത്രം വിതരണം നടത്തുന്നതിനിടെ മലയാളിക്ക് നേരെ കത്തികാട്ടി ആക്രമണം. ഇന്നലെ രാവിലെയാണ് സംഭവം.അൽവത്വനിയ ഡിസ്ട്രിബ്യൂഷൻ കമ്പനി ജീവനക്കാരനായ പാലക്കാട് സ്വദേശി കുഞ്ഞുമുഹമ്മദാണ് ആക്രമണത്തിന് ഇരയായത്.

ബത്ഹ സൺസിറ്റി സൂപ്പർമാർക്കറ്റിന് സമീപമാണ് സംഭവം നടന്നത്. കടകളിൽ പത്രം വിതരണം ചെയ്യുന്നതിനിടെ സ്ഥലത്തെത്തിയ അക്രമി സംഘം കഴുത്തിൽ കത്തിവെച്ച് പണം ആവശ്യപ്പെടുകയായിരുന്നു. പണം നൽകാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറിയ ശേഷം കൈയിൽ പണമില്ലെന്നും മുറിയിലാണെന്നും പറഞ്ഞു. അക്രമി സംഘം വാഹനത്തിൽ പരിശോധനയും നടത്തി.

ഇഖാമ എടുത്തുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കേണപേക്ഷിച്ചപ്പോൾ തിരികെ നൽകി. അക്രമിസംഘം പോയപ്പോൾ അടുത്തുള്ള കടയിൽ അഭയം തേടുകയായിരുന്നു.പേടിച്ചുവിറച്ച കുഞ്ഞുമുഹമ്മദ് അടുത്തുള്ള ഫാർമസിയിൽ അഭയം തേടി. അവിടെയുണ്ടായിരുന്ന സ്വദേശി പൗരൻ കാറുമെമെടുത്ത് അവിടെയെല്ലാം പരിശോധന നടത്തിയെങ്കിയും അക്രമികളെ കണ്ടെത്താൻ കഴിഞ്ഞില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP