Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാസങ്ങളായി ശമ്പളവും ഭക്ഷണവും ലഭിക്കാതെ ദുരിതത്തിലായിരുന്ന രണ്ട് മലയാളികളെ റിയാദിലെ കേളി ഇടപെട്ട് നാട്ടിലെത്തിച്ചു

മാസങ്ങളായി ശമ്പളവും ഭക്ഷണവും ലഭിക്കാതെ ദുരിതത്തിലായിരുന്ന രണ്ട് മലയാളികളെ റിയാദിലെ കേളി ഇടപെട്ട് നാട്ടിലെത്തിച്ചു

സ്വന്തം ലേഖകൻ

റിയാദ്: മാസങ്ങളായി ജോലിയോ, ചെയ്ത ജോലിക്ക് ശമ്പളമോ, ഭക്ഷണമോ ലഭിക്കാതെ കഷ്ടപ്പെടുകയായിരുന്ന പ്രവാസി മലയാളികളെ കേളി കലാസാംസ്‌കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിൽ നാട്ടിലെത്തിച്ചു. തിരുവനന്തപുരം സ്വദേശി സുഭാഷ്, തൃശ്ശുർ സ്വദേശി സുരേഷ് എന്നിവരെയാണ് കേളിയുടെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചത്.

റിയാദ് സുലൈയിലെ ഒരു സ്വകാര്യ കമ്പനി തൊഴിലാളികളായ ഇവർക്ക് ജോലി ചെയ്ത നാലു മാസത്തെ ശമ്പളം ലഭിച്ചിരുന്നില്ല. ജോലിയും ശമ്പളവുമില്ലാതെ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്ന ഇവരുടെ ദുരവസ്ഥ മനസ്സിലാക്കിയ കേളിയുടെ ജീവകാരുണ്യ പ്രവർത്തകർ ആഹാരം പാചകം ചെയ്യുന്നതിനുള്ള സാധനങ്ങളും പാചക വാതകവും എത്തിച്ചു നൽകി. തുടർന്ന് സ്‌പോൺസറുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും ഇവരുടെ ശമ്പള കുടിശ്ശിക നൽകാനോ ഇവരെ നാട്ടിലെത്തിക്കാനുള്ള വിമാന ടിക്കറ്റ് നൽകാനോ സ്‌പോൺസർ തയ്യാറായില്ലെങ്കിലും ടിക്കറ്റ് നൽകിയാൽ ഫൈനൽ എക്‌സിറ്റ് വിസ അടിച്ച് നൽകാമെന്ന് സമ്മതിച്ചു.

തൃശ്ശൂർ സ്വദേശി സുരേഷിനുള്ള ടിക്കറ്റ് കേളിയുടെ സുലൈ ഏരിയ കമ്മിറ്റിയും തിരുവനന്തപുരം സ്വദേശി സുഭാഷിന് അദ്ദേഹത്തിന്റെ ഭാര്യ നാട്ടിൽ നിന്നും ടിക്കറ്റ് ഏർപ്പാട് ചെയ്‌തെങ്കിലും ദുബായ് വഴിയുള്ള ടിക്കറ്റ് ആയതിനാൽ സുലൈ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് ടെസ്റ്റ് പൂർത്തിയാക്കി ഇരുവരെയും നാട്ടിലേക്ക് കയറ്റിവിട്ടു. തങ്ങളെ സഹായിച്ച കേളിയുടെ ജീവകാരുണ്യ പ്രവർത്തകരോടുള്ള കടപ്പാടും നന്ദിയും അറിയിച്ചു കൊണ്ടാണ് രണ്ടുപേരും നാട്ടിലേക്ക് യാത്രയായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP