Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ബാബരി മസ്ജിദ് തകർത്ത കേസ്, ജുഡീഷ്യറിയുടെ വിശ്വാസ്യത തകർത്തു

സ്വന്തം ലേഖകൻ

മക്ക: ബാബരി മസ്ജിദ് തകർത്ത കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട സി ബി ഐ പ്രത്യേക കോടതി വിധി ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയെന്ന് ഐ സി എഫ് നാഷണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. അഞ്ച് നൂറ്റാണ്ടിന് മുമ്പ് നിർമ്മിക്കുകയും നാനൂറ് വർഷത്തോളം മുസ്ലിംകൾ ആരാധന നിർവ്വഹിക്കുകയും ചെയ്തു പോന്ന ബാബരിമസ്ജിദ് ദീർഘകാലത്തെ ഗൂഢാലോചനക്ക് ശേഷം ആസൂത്രിതമായാണ് 28 വർഷം മുമ്പ് തകർക്കപെട്ടത്. നിരവധി കലാപങ്ങളാണ് നാട്ടിൽ ഈ ലക്ഷ്യത്തിനായി ഹൈന്ദവ ഫാസിസം നടത്തിയത്. 

ബിജെപി പ്രസിഡണ്ടായിരുന്ന എൽ കെ അദ്ധ്വാനിയുടെ നേതൃത്വത്തിൽ നടത്തിയ രഥയാത്ര രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചോരച്ചാലുകൾ തീർത്താണ് അയോദ്ധ്യയിലെത്തിയത്.

എൽ കെ അദ്ധ്വാനി, ഉമാഭാരതി, മുരളീ മനോഹർ ജോഷി തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയുധങ്ങളും കല്ലുകളുമായി ഹൈന്ദവ ഫാസിസ്റ്റുകൾ മസ്ജിദ് തകർക്കുന്നത് ലോകം മുഴുവൻ കണ്ടിട്ടും ജുഡീഷ്യറിക്ക് കാണാൻ സാധിച്ചില്ലെന്ന് മാത്രമല്ല, പള്ളി പൊളിക്കാൻ നേതൃത്വം നൽകിയ നേതാക്കളെ സമാധാനത്തിന്റെ വെള്ളരി പ്രാവുകളാക്കാനും മറന്നില്ല. കൺമുന്നിൽ കണ്ട ഒരു സംഭവത്തിന് തെളിവില്ലെന്ന് പറയുന്ന ജുഡീഷ്യറിക്ക് ബാധിച്ച അന്ധത തന്നെയാണ് വരും കാലങ്ങളിൽ രാജ്യം നേരിടേണ്ടുന്ന വലിയ പ്രതിസന്ധി.

മസ്ജിദ് തകർക്കുന്നതിൽ ബിജെപി നേതാക്കൾക്കുള്ള പങ്കും ഗൂഢാലോചനയും നേരത്തെ കേസ് അന്വേഷിച്ചിരുന്ന ലിബർഹാൻ കമ്മീഷനും മസ്ജിദ് ഹിന്ദുക്കൾക്ക് വിട്ടു നൽകി ഉത്തരവിട്ട സുപ്രീം കോടതി ഭരണഘടനാ ബെഞ്ചും കണ്ടെത്തിയതാണ്. എന്നിട്ടും തെളിവുകളുടെ അഭാവം പറയുന്ന വിധികർത്താക്കളുടെ താൽപര്യങ്ങൾ ഒരിക്കലും രാജ്യത്തിന് ഗുണകരമാവില്ലെന്നും ഐ സി എഫ് അഭിപ്രായപ്പെട്ടു. രാജ്യം കാവി വൽക്കരിക്കപെട്ടപ്പോൾ ജനങ്ങളുടെ ഏക പ്രതീക്ഷ നിയമ വ്യവസ്ഥയിലായിരുന്നു വെങ്കിൽ അടുത്ത കാലത്ത് വന്ന ഒട്ടു മിക്ക വിധികളും ഫാസിസത്തിന് കീഴ്പ്പെടുന്നതായിരുന്നു.

സ്വാതന്ത്രാനന്തര ഭാരതത്തിൽ അധികാരത്തിലിരുന്ന എല്ലാവരും ഫാസിസത്തിന്റെ വൾച്ചക്ക് അവരുടേതായ പങ്ക് നിർവഹിച്ചിട്ടുണ്ട് രാജ്യത്തിന്റെ അഖണ്ഡതക്കും മതേതര മൂല്യങ്ങൾക്കും പരിഗണന നൽകാതെ അധികാരത്തിന് വേണ്ടി മൂല്യങ്ങൾ കാറ്റിൽ പറത്തിയതാണ് ഇന്ന് രാജ്യം അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും ഐ സി എഫ് നാഷണൽ കമ്മിറ്റി പറഞ്ഞു. സയ്യിദ് ഹബീബ് അൽ ബുഖാരി അധ്യക്ഷം വഹിച്ചു. ബഷീർ എറണാകുളം, നിസാർ കാട്ടിൽ, ബഷീർ ഉള്ളണം, സലിം പാലച്ചിറ, റഷീദ് സഖാഫി മുക്കം, സലാം വടകര സംബന്ധിച്ചു. സിറാജ് കുറ്റ്യാടി സ്വാഗതവും മുഹമ്മദലി വേങ്ങര നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP