Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രക്തദാനം മഹാദാനം: മക്ക ഐസിഎഫ് രക്ത ദാന ക്യാമ്പിന് തുടക്കമായി

രക്തദാനം മഹാദാനം: മക്ക ഐസിഎഫ് രക്ത ദാന ക്യാമ്പിന് തുടക്കമായി

സ്വന്തം ലേഖകൻ

മക്ക: കോവിഡ്- 19 കാലത്ത് രൂക്ഷമായ രക്ത ദൗർലഭ്യതക്ക് പരിഹാരം നൽകാൻ രക്ത ദാതാക്കളുടെ കൂട്ടായ്മ രൂപീകരിച്ച് മക്ക ഐസിഎഫിന്റെ നേതൃത്വത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന രക്ത ദാന ക്യാമ്പ് ആരംഭിച്ചു. കൊറോണ രോഗത്തിന്റെ ദുരിത കാലത്തും ശ്രദ്ധേയമായ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മക്ക ഐസിഎഫ് രോഗ ഭീതി മൂലം ആശുപത്രികളിൽ രക്ത ദാതാക്കളുടെ ദൗർലഭ്യം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പ് ആരംഭിച്ചത്.

മക്കയിലെ പ്രശസ്തമായ കിങ് അബ്ദുള്ള മെഡിക്കൽ സിറ്റി സ്പഷ്യാലിറ്റി ആശുപത്രിയുമായി സഹകരിച്ചാണ് രക്തദാന കാമ്പയിൻ നടത്തുന്നത്. കൊറോണ കാരണം ഇടവിട്ട ദിവസങ്ങളിലും സമയങ്ങളിലും നിശ്ചിത ആളുകളുടെ രക്തം മാത്രമേ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. മക്ക ഐ സി എഫ് സാന്ത്വന വിഭാഗത്തിനു കീഴിൽ 24 യൂനിറ്റുകളിലെ പ്രവർത്തകരിൽ നിന്നാണ് രക്ത ദാതാക്കളെ കണ്ടെത്തിയത്. ആദ്യം രജിസ്‌ട്രേഷൻ നടത്തി സൗകര്യത്തിനനുസരിച്ച് ദാതാക്കളെ വിവരമറിയിച്ചാണ് രക്തദാനം നടത്തുന്നത്. ആശുപത്രിയിലെ രക്ത ബാങ്ക് ടെക്‌നോളജിസ്റ്റ് പി കെ ജംഷാദാണ് രക്ത ദാന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.

ഐ സി എഫിന്റെ ഈ കാരുണ്യ പ്രവർത്തനം വലിയ ആശ്വാസമാണ് നൽകുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഐ സി എഫ് സെൻട്രൽ നേതാക്കളായ ഹുസൈൻ ഹാജി കൊടിഞ്ഞി, അശ്‌റഫ് വയനാട്, ശുഹദ യൂനിറ്റ് ഭാരവാഹികളായ എ പി റഫീഖ്, എം പി അഫ്‌സൽ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ രക്തദാനം നടത്തി. സെൻട്രൽ പ്രസിഡന്റ് സയ്യിദ് ബദ്‌റുദ്ദീൻ ബുഖാരി, ജനറൽ സെക്രട്ടറി ശാഫി ബാഖവി, സാന്ത്വനം ടീമംഗങ്ങളായ സിറാജ് വില്യാപ്പള്ളി, യഹ് യ ആസഫലി, ഹംസ മേലാറ്റൂർ, കെ എം കാവനൂർ അസീസ് കക്കാട് എന്നിവർ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP