Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

സൗദി നഗരങ്ങളെ ലക്ഷ്യമിട്ട് വീണ്ടും ഹൂഥി കലാപകാരികൾ; യമനിലെ ഹുദൈദ പ്രദേശത്തു നിന്ന് തൊടുത്തു വിട്ടത് സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ; അറബ് സഖ്യസേന വീഴ്‌ത്തിയിട്ടു

സൗദി നഗരങ്ങളെ ലക്ഷ്യമിട്ട് വീണ്ടും ഹൂഥി കലാപകാരികൾ; യമനിലെ ഹുദൈദ പ്രദേശത്തു നിന്ന് തൊടുത്തു വിട്ടത് സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ; അറബ് സഖ്യസേന വീഴ്‌ത്തിയിട്ടു

അക്‌ബർ പൊന്നാനി

ജിദ്ദ: സൗദിയിലെ അതിർത്തി നഗരങ്ങൾ ലക്ഷ്യമാക്കി ഹൂഥി കലാപകാരികൾ നടത്തുന്ന ആക്രമണങ്ങൾ തുടരുന്നു. സ്‌ഫോടക വസ്തുക്കൾ നിറച്ച ആളില്ലാ വിമാനം (ഡ്രോൺ) ഉപയോഗിച്ചാണ് ഹൂഥികളുടെ ഒടുവിലത്തെ ആക്രമണ ശ്രമം. ഞായറാഴ്ച കാലത്തായിരുന്നു ഹൂഥികളുടെ വിഫല ആക്രമണം. യമനിലെ ഹുദൈദ പ്രദേശത്ത് നിന്ന് സൗദി നഗരങ്ങൾക്ക് നേരെ തൊടുത്തു വിട്ട സ്‌ഫോടന വസ്തുക്കൾ നിറച്ച ഡ്രോണിന്, പക്ഷെ, ലക്ഷ്യം കാണാനായില്ല. അതിന് മുമ്പേ അവയെ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന തകർത്തിട്ടതായി അറബ് സഖ്യ സേനാ ഔദ്യോഗിക വാക്താവ് കേണൽ തുർക്കി അൽമാലികി വെളിപ്പെടുത്തി.

ഇറാൻ നൽകുന്ന സഹായത്തോടെ ഹൂഥികൾ സൗദിയിലേക്ക് നിരവധി ഡ്രോൺ, ബാലിസ്റ്റിക് ആക്രമണങ്ങളാണ് നടത്തിയത്. അവയെല്ലാം സൗദിയുടെ പ്രതിരോധ സംവിധാനത്തിലും അറബ് സഖ്യസേനയുടെ നടപടിയിലും മുട്ടി ലക്ഷ്യം കാണാതെ നിലം പൊത്തുകയായിരുന്നു. എന്നാൽ, ഹൂഥികൾ നടത്തുന്ന അതിക്രമങ്ങൾ സ്റ്റോക്‌ഹോം ഉടമ്പടിയുടെ നഗ്‌നമായ ലംഘനമാണെന്ന് കേണൽ തുർക്കി അൽമാലിക്കി ചൂണ്ടിക്കാട്ടി.

Stories you may Like

യമനിലെ നിയമാനുസൃതമായ സർക്കാരിനെ താഴെയിറക്കി ഇറാൻ പിന്തുണയോടെ അധികാരം കയ്യടക്കാനാണ് ഹൂഥികൾ കലാപം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെയുള്ള നീക്കങ്ങളാണ് സൗദി, യു എ ഇ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന അറബ് സഖ്യസേന യമനിൽ സൈനിക നടപടികളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. ഹൂഥികളുടെ കലാപ നീക്കങ്ങളെ പരാജയപ്പെടുത്തുകയും യമൻ ജനതയ്ക്ക് സുരക്ഷയും സമാധാനവും ഉണ്ടാക്കിയെടുക്കാനുമുള്ള ശ്രമങ്ങൾ തുടരുമെന്നും കേണൽ അൽമാലികി കൂട്ടിച്ചേർത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP