Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ഹാജിമാർ അറഫയിൽ; പരിമിത പങ്കാളിത്തത്തോടെയാണെങ്കിലും സായൂജ്യം നുകർന്ന് തീർത്ഥാടകർ; ഹാജിമാരിൽ ആർക്കും ആരോഗ്യ പ്രശ്‌നം ഇല്ലെന്ന് റിപ്പോർട്ട്; അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിച്ചു ജീവിതത്തെ ചിട്ടപ്പെടുത്താൻ അറഫയിലെ ഖത്തീബിന്റെ ആഹ്വാനം

ഹാജിമാർ അറഫയിൽ; പരിമിത പങ്കാളിത്തത്തോടെയാണെങ്കിലും സായൂജ്യം നുകർന്ന് തീർത്ഥാടകർ; ഹാജിമാരിൽ ആർക്കും ആരോഗ്യ പ്രശ്‌നം ഇല്ലെന്ന് റിപ്പോർട്ട്; അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിച്ചു ജീവിതത്തെ ചിട്ടപ്പെടുത്താൻ അറഫയിലെ ഖത്തീബിന്റെ ആഹ്വാനം

അക്‌ബർ പൊന്നാനി

അറഫ: വിശുദ്ധ ഹജ്ജ് ആയിരങ്ങൾക്ക് ആത്മാനുഭൂതി പകർന്ന് പുരോഗമിക്കുന്നു. ഇന്നലെ മഹത്തായ അറഫാ ദിനം. സൂര്യനുദിക്കുന്നതിൽ വെച്ച് ഏറ്റവും ശ്രേഷ്ടമായ പകൽ എന്ന് അന്ത്യപ്രവാചകൻ മുഹമ്മദ് നബി വിശേഷിപ്പിച്ച നാൾ. അല്ലാഹുവിന്റെ അതിഥികളായി എത്തിയ ഹജ്ജ് തീർത്ഥാടകർ ദൈവസമർപ്പണവും പാപമോചന പ്രാർത്ഥനകളും മാത്രം ആവാഹച്ചെടുത്ത് സൂര്യാസ്തമയം വരെ അറഫാ സമതലത്തിൽ സംഗമിക്കുകയാണ്. ഒരേ വേഷത്തിൽ, ഒരേ ലക്ഷ്യത്തോടെ, ഒരേ മന്ത്രധ്വനി മുഴക്കി ഏകസൃഷ്ട്ടാവിൽ അഭയം തേടുന്ന ഏകോദര സഹോദരങ്ങളായി അവർ വിശുദ്ധ തീർത്ഥാടനത്തെ അടയാളപ്പെടുത്തും.

കൊറോണാ വ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ കണിശമായ ആരോഗ്യ മുൻകരുതലുകളും പ്രതിരോധ നടപടികളും പാലിച്ചാണ് മിനായിൽനിന്ന് 10 കി.മീറ്റർ അകലെയുള്ള അറഫാ പ്രതലത്തിൽ സ്വദേശികളും പ്രവാസികളുമായ തീർത്ഥാടകർ സംഗമിച്ച് പ്രാർത്ഥനകളും പാപമോചന മന്ത്രങ്ങളുടെ കഴിഞ്ഞ കൂടുന്നത്. സൂര്യൻ അസ്തമിക്കുന്നത് വരെ അവരവിടെ അങ്ങിനെ തുടരും.

അതിനിടെ, അറഫായിലെ നമിറ പള്ളിയിൽ ളുഹർ - അസർ സംഘടിത നിസ്‌കാരവും പ്രഭാഷണവും (ഖുതുബ) നടന്നു. 10 ലോക ഭാഷകളിലേക്ക് ഇത്തവണ അറഫാ ഇമാമിന്റെ ഉജ്ജ്വല പ്രസംഗം സൗദി അധികൃതർ വിവർത്തനം ചെയ്യപ്പെട്ട് പ്രക്ഷേപണം നടത്തി. അന്ത്യപ്രവാചകൻ നിർവഹിച്ച ചരിത്രപ്രധാനമായ പ്രസംഗത്തെ അനുസ്മരിപ്പിച്ചു കൊണ്ടായിരുന്നു അറഫായിലെ നമിറ പള്ളിയിൽ അരങ്ങേറിയ സംഘടിത നിസ്‌കാരവും ഖുതുബയും. ഇസ്ലാമിലെ 'മാഗ്‌നാ കാർട്ട' എന്ന പേരിൽ പ്രശസ്തിയിലുള്ള പ്രഭാഷണമായിരുന്നു ഇത്. ഇത്തവണ അറഫാ പ്രസംഗം നിർവഹിച്ചത് ശൈഖ് അബ്ദുല്ല സുലൈമാൻ അൽമുനീഅ ആയിരുന്നു. ഉന്നത പണ്ഡിത സഭാ അംഗമായ അദ്ദേഹം രാജകൊട്ടാരത്തിലെ ഉപദേഷ്ട്ടാവ് കൂടിയാണ് അദ്ദേഹം.

അല്ലാഹു പ്രവാചകനിലൂടെ മനുഷ്യർക്ക് അവതരിപ്പിച്ച വിധിവിലക്കുകളിലൂടെ ജീവിതത്തെ പരിവർത്തിപ്പിക്കാൻ ഇമാം വിശ്വാസികളെ ആഹ്വാനം ചെയ്തു. തൊഴിലും ബിസിനസും ഉൽപാദനവുമെല്ലാം ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നുന്നതായും സാമ്പത്തിക ഇടപാടുകളിലെ വഞ്ചനയും ചൂഷണവും പലിശയും മായം ചേർക്കലും വിളക്കുന്നതായും അദ്ദേഹം ഓർമിപ്പിച്ചു.

ഹാജിമാരിൽ ആർക്കും രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു. കൊറോണാ പശ്ചാത്തലത്തിൽ പരിമിതമായ തീർത്ഥാടകരാണ് അറഫയിലെത്തുന്നതെങ്കിലും സുരക്ഷ, ആരോഗ്യ രംഗത്ത് വിപുലമായ വിധത്തിലാണ് എല്ലാ സൗകര്യങ്ങളും സൗദി ഭരണകൂടം ഒരുക്കിയിട്ടുണ്ട്. 110000 ചതുരശ്രമീറ്റർ വിസ്തീർണമുള്ള അറഫയിലെ നമിറ പള്ളിയിൽ സാമൂഹിക അകലം പാലിച്ചാണ് അനുഷ്ഠാനങ്ങളിൽ ഹാജിമാർ പങ്കെടുക്കുന്നത്. പുറത്ത് തമ്പുകളിൽ സാമൂഹിക അകലം പാലിച്ചാണ് താമസ സൗകര്യവും.

എല്ലാ വിധ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് പ്രത്യേക ബസുകളിലാണ് എല്ലാവരും അറഫയിലെത്തിയത്. ഇത്തവണ യാത്രക്ക് ട്രെയിനിനുപകരം ബസുകളിലാണ് പുണ്യസ്ഥലങ്ങൾക്കിടയിലെ യാത്ര. മിനായിൽ നിന്ന് വ്യാഴാഴ്ച കാലത്ത് അറഫായിലേക്കുള്ള പലായനവും ബസ്സുകളിലായിരുന്നു. ഇത്തവണ ഹജ്ജ് ട്രെയിൻ സർവീസുകൾ നിർത്തി വെച്ചിരിക്കുകയാണ്.

ഇത്തവണ ഹജ്ജിന് അവസരം ലഭിച്ച ഇന്ത്യക്കാരിൽ ഒരാൾ മലപ്പുറം മഞ്ചേരി മേലാക്കം സ്വദേശി മുസ്ലിയാരകത്ത് ഹസീബ് ആണ്. 12 വർഷമായി ജിദ്ദയിൽ സ്വകാര്യ ഷിപ്പിങ് കമ്പനിയിൽ ജോലി ചെയ്യുന്ന ഹസീബിന് ഹജ്ജ് അനുമതിയായി വിവരം സൗദി അധികൃതരിൽ നിന്ന് അവസാന വേളയിലാണ് ലഭിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP