Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിശുദ്ധ ഹജ്ജ് ഇതുവരെ ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലാതെ; മക്ക, മിനാ എന്നിവിടങ്ങളിൽ വെള്ളിയാഴ്ചയും മഴയ്ക്കും പൊടിക്കാറ്റിനും വെള്ളക്കെട്ടിനും സാധ്യത

വിശുദ്ധ ഹജ്ജ് ഇതുവരെ ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലാതെ; മക്ക, മിനാ എന്നിവിടങ്ങളിൽ വെള്ളിയാഴ്ചയും മഴയ്ക്കും പൊടിക്കാറ്റിനും വെള്ളക്കെട്ടിനും സാധ്യത

അക്‌ബർ പൊന്നാനി

മിനാ: അറഫാ സംഗമം കഴിഞ്ഞു ഹാജിമാർ മടങ്ങിയെത്തിയ മിനായിൽ വെള്ളിയാഴ്ച പ്രതീക്ഷിക്കപ്പെടുന്ന കാലാവസ്ഥ തെല്ല് കലുഷിതം. സൗദി കാലാവസ്ഥാ വിഭാഗം ഇത് സംബന്ധിച്ച് നേരത്തെയുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഹജ്ജ് പ്രദേശങ്ങളായ മക്ക, മിനാ, അറഫാ, മുസ്ദലിഫ എന്നിവിടങ്ങളിൽ മഴയ്ക്കും പൊടിക്കാറ്റിനും വെള്ളക്കെട്ട് രൂപപ്പെടാനുമുള്ള സാധ്യതയാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം.

ഹാജിമാർ മിനായിൽ ആദ്യമായി സംഗമിച്ച ബുധനാഴ്ചയും അവിടെ ഇടിമിന്നലോട് കൂടിയ മഴയുണ്ടായിരുന്നു. ശക്തമായ പൊടിക്കാറ്റും ദൂരക്കാഴ്ച ഇല്ലാതാക്കുന്നതിനും സാധ്യതയുണ്ട്. മഞ്ഞു വീഴ്ചയും വെള്ളമൊലിപ്പും പ്രവചനത്തിൽ ഉണ്ട്. വെള്ളിയാഴ്ച രാത്രി ഏറെ വൈകിയും ഇതേ കലുഷിത അന്തരീക്ഷം തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിൽ പെടുന്നു.

അതേസമയം, അറഫായിലെ നിൽപ്പ് കഴിഞ്ഞു മുസ്ദലിഫ വഴി മിനായിൽ മടങ്ങിയെത്തിയ അല്ലാഹുവിന്റെ അതിഥികളായ ഹാജിമാർ അവിടെയും മക്കയിലുമായി ഹജ്ജിന്റെ ശേഷിക്കുന്ന തിരുകർമ്മങ്ങളിൽ വ്യാപൃതരാണ്. മിനായിൽ വലിയ സ്തൂപ (ജംറത്തുൽ അഖബ) ത്തിൽ കല്ലെറിയൽ കർമം നിർവഹിച്ച ശേഷം അവർ ഹജ്ജ് വസ്ത്രം അഴിച്ചു സാധാരണ വേഷധാരികളായി. പിന്നീട്, മൃഗബലിയും മക്കയിലെത്തി കഅബാ പ്രദക്ഷിണവും നിർവഹിച്ചു കൊണ്ടിരിക്കുകയാണ്.

കൊറോണയുടെ വ്യാപന ഭീഷണിയിൽ ശാരീരിക അകലം പാലിച്ചു കൊണ്ടാണ് കർമങ്ങളെല്ലാം. പ്രാർത്ഥനാ വേളകളിലും ചലനങ്ങളിലും ശാരീരിക അകലം പൂർണമായി പാലിക്കപെടുന്നുണ്ടെന്ന് ഉറപ്പു വരുത്താനായി എല്ലാ ഏർപ്പാടുകളും ഇരുഹറം ഭരണസമിതി കൈക്കൊണ്ടിട്ടുണ്ട്. സ്റ്റിക്കറുകൾ ഉപയോഗിച്ച് താൽകാലിക ട്രാക്കുകൾ ഇതിനായി ക്രമപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണത്തിനും മാർഗ നിർദേശങ്ങൾക്കുമായി വളണ്ടിയർമാരും മറ്റും രംഗത്തുണ്ട്.

ഈദുൽ അസ്ഹാ പ്രമാണിച്ച് പൗരന്മാർക്കും പ്രവാസികൾക്കും സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശംസകൾ നേർന്നു. മഹാമാരി എത്രയും വേഗം മനുഷ്യകുലത്തിൽ നിന്ന് അകന്ന് പോകട്ടെയെന്നും എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം കൈവരട്ടെയെന്നും രാജാവ് ആശംസിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP