Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടം: സൗദിയിൽ നിന്നും 36 വിമാനങ്ങൾ; യാത്രാ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടം: സൗദിയിൽ നിന്നും 36 വിമാനങ്ങൾ; യാത്രാ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

ന്ദേ ഭാരത് മിഷൻ പദ്ധതിയുടെ നാലാം ഘട്ടത്തിൽ സൗദിയിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകൾ പ്രഖ്യാപിച്ചു. 36 വിമാന സർവ്വീസുകളാണ് ഇന്ത്യയിലേക്ക് നടത്തുക. ഈമാസം 15 മുതൽ ഓഗസ്റ്റ് ഒന്ന് വരെയുള്ള ഷെഡ്യൂൾ ആണ് ഇന്ത്യൻ എംബസി പുറത്തുവിട്ടത്. ഇതിൽ കേരളത്തിലേക്ക് 24 സർവ്വീസുകൾ ആണുള്ളത്. ജിദ്ദയിൽ നിന്നും ദമ്മാമിൽ നിന്നും കേരളത്തിലേക്ക് 12 വീതം വിമാനങ്ങൾ ഉണ്ട്. എന്നാൽ പുതിയ ഷെഡ്യൂൾ അനുസരിച്ച് റിയാദിൽ നിന്ന് ഇന്ത്യയിലേക്ക് ഒരൊറ്റ സർവ്വീസുകളുമില്ല.

റിയാദിൽ നിന്നുള്ള സർവിസുകളുടെ ഷെഡ്യൂൾ വരും ദിവസങ്ങളിൽ വന്നേക്കാം. ഈമാസം 16 മുതൽ 27 വരെ ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നിന്നും രണ്ട് വീതം സർവ്വീസുകൾ കേരളത്തിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് സർവീസുകളില്ല. ജിദ്ദയിൽ നിന്നും ദമ്മാമിൽ നിന്നും കോഴിക്കോട്, കൊച്ചി, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് മൂന്ന് വീതം സർവ്വീസുകളുണ്ടാവും.

നാലാം ഘട്ട സർവ്വീസുകളുടെ വിശദവിവരങ്ങൾ താഴെ:

ജൂലൈ 15: ദമ്മാം - ഡൽഹി
ജൂലൈ 15: ജിദ്ദ - ഡൽഹി - ലക്നൗ
ജൂലൈ 16: ദമ്മാം - കൊച്ചി
ജൂലൈ 16: ജിദ്ദ - കണ്ണൂർ
ജൂലൈ 17: ദമ്മാം - കോഴിക്കോട്
ജൂലൈ 17: ജിദ്ദ - തിരുവനന്തപുരം
ജൂലൈ 18: ദമ്മാം - തിരുവനന്തപുരം
ജൂലൈ 18: ജിദ്ദ - കോഴിക്കോട്
ജൂലൈ 19: ദമ്മാം - കണ്ണൂർ
ജൂലൈ 19: ജിദ്ദ - കൊച്ചി
ജൂലൈ 20: ദമ്മാം - കൊച്ചി
ജൂലൈ 20: ജിദ്ദ - കണ്ണൂർ
ജൂലൈ 21: ദമ്മാം - കോഴിക്കോട്
ജൂലൈ 21: ജിദ്ദ - തിരുവനന്തപുരം
ജൂലൈ 22: ദമ്മാം - തിരുവനന്തപുരം
ജൂലൈ 22: ജിദ്ദ - കോഴിക്കോട്
ജൂലൈ 23: ദമ്മാം - കണ്ണൂർ
ജൂലൈ 23: ജിദ്ദ - കൊച്ചി
ജൂലൈ 24: ദമ്മാം - കൊച്ചി
ജൂലൈ 24: ജിദ്ദ - കണ്ണൂർ
ജൂലൈ 25: ദമ്മാം - കോഴിക്കോട്
ജൂലൈ 25: ജിദ്ദ - തിരുവനന്തപുരം
ജൂലൈ 26: ദമ്മാം - തിരുവനന്തപുരം
ജൂലൈ 26: ജിദ്ദ - കോഴിക്കോട്
ജൂലൈ 27: ദമ്മാം - കണ്ണൂർ
ജൂലൈ 27: ജിദ്ദ - കൊച്ചി
ജൂലൈ 28: ദമ്മാം - ട്രിച്ചി
ജൂലൈ 28: ജിദ്ദ - വിജയവാഡ
ജൂലൈ 29: ജിദ്ദ - ട്രിച്ചി
ജൂലൈ 29: ദമ്മാം - വിജയവാഡ
ജൂലൈ 30: ദമ്മാം - ഹൈദരാബാദ്
ജൂലൈ 30: ജിദ്ദ - ഡൽഹി - ഗയ
ജൂലൈ 31: ജിദ്ദ - ഹൈദരാബാദ്
ജൂലൈ 31: ദമ്മാം - ഡൽഹി - ഗയ
ഓഗസ്റ്റ് 01: ദമ്മാം - ലക്നൗ
ഓഗസ്റ്റ് 01: ജിദ്ദ - ഡൽഹി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP