Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മലയാളികൾക്കിടയിലെ സജീവസാന്നിധ്യത്തിനു വിട; ഡോ. മുകുന്ദന് സൗദിയുടെ മണ്ണിൽ അന്ത്യനിദ്ര

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മലയാളികൾക്കിടയിലെ സജീവസാന്നിധ്യത്തിനു വിട; ഡോ. മുകുന്ദന് സൗദിയുടെ മണ്ണിൽ അന്ത്യനിദ്ര

സ്വന്തം ലേഖകൻ

സൗദി: രോഗബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം റിയാദിൽ മരിച്ച മലപ്പുറം എടപ്പാൾ പള്ളിക്കാട്ടിൽ വീട്ടിൽ ഡോ. മുകുന്ദന്റെ മൃതദേഹം സംസ്‌കരിച്ചു. ഒന്നര പതിറ്റാണ്ട് റിയാദിൽ മലയാളികൾ ഉൾപ്പടെ വിദേശികൾക്കും സ്വദേശികൾക്കും സുപരിചിതനായിരുന്ന ഡോ. മുകുന്ദനെ പനിയെ തുടർന്ന് ജൂൺ 15നാണ് റിയാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പിന്നീട് രോഗം ഗുരുതരമാകുകയും ശനിയാഴ്ച രാവിലെ 11.30ന് ഹൃദയാഘാതം മൂലം അന്ത്യം സംഭവിക്കുകയായിരുന്നു. 66 വയസായിരുന്നു പ്രായം. ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെയാണ് റിയാദിൽ സംസ്‌കാര ചടങ്ങുകൾ നടന്നത്. ഭാര്യ ഡോ. ഡൈസമ്മ റിയാദിലുണ്ട്. മകൻ റിഥിക് മുകുന്ദനും മകൾ തന്യ മുകുന്ദനും നാട്ടിലാണ്.

കെ.എം.സി.സി പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, മുനീർ ചെമ്മാട്, മജീദ് പരപ്പനങ്ങാടി എന്നിവർ നടപടികൾ പൂർത്തീകരിക്കുന്നതിന് രംഗത്തുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP