Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദമ്മാമിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു; ജോലി കഴിഞ്ഞ് മടങ്ങുന്ന വഴി അപകടത്തിൽ മരിച്ചത് സാമൂഹിക പ്രവർത്തകൻ കൂടിയായ കണ്ണൂർ സ്വദേശി

ദമ്മാമിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു; ജോലി കഴിഞ്ഞ് മടങ്ങുന്ന വഴി അപകടത്തിൽ മരിച്ചത് സാമൂഹിക പ്രവർത്തകൻ കൂടിയായ കണ്ണൂർ സ്വദേശി

സ്വന്തം ലേഖകൻ

ദമ്മാം: ദമ്മാമിലുണ്ടായ വാഹനപകടത്തിൽ കണ്ണൂർ സ്വദേശിയായ സാമൂഹിക പ്രവർത്തകൻ മരിച്ചു. തലശ്ശേരി പുന്നോൽ പാറാൽ സ്വദേശി മുഹമ്മദ് അശീലാണ് (43) മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞു മടങ്ങവേ ദമ്മാം-ജുബൈൽ ഹൈവേയിൽ എതിരെ വന്ന സ്വദേശിയുടെ വാഹനം ഇദ്ദേഹത്തിന്റെ കാറിൽ ഇടിച്ചായിരുന്നു അപകടം.

അപകടത്തിൽ വാഹനം പൂർണമായും തകരുകയും ഇദ്ദേഹം സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയുമായിരുന്നു. 18 വർഷത്തോളമായി ദമ്മാമിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. പ്രവാസി, തനിമ സംഘടനകളിൽ സജീവ പ്രവർത്തകനായിരുന്നു മുഹമ്മദ് അശീൽ. ഭാര്യയും മകളും ദമ്മാമിലുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP