Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദമ്മാം കെ എം സി സി അംഗം വേങ്ങര സ്വദേശി അബ്ദുൽ ഹമീദ് നാട്ടിൽ നിര്യാതനായി

ദമ്മാം കെ എം സി സി അംഗം വേങ്ങര സ്വദേശി അബ്ദുൽ ഹമീദ് നാട്ടിൽ നിര്യാതനായി

സ്വന്തം ലേഖകൻ

ദമ്മാം: വേങ്ങര മണ്ഡലം കെ എം സി സി അംഗമായിരുന്ന അഞ്ചു കണ്ടത്തിൽ അബ്ദുൽ ഹമീദ് എന്ന ബാവ മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് മരണപ്പെട്ടു. കോവിഡ് ബാധിച്ച് ചികിൽസയിൽ ആയിരുന്നു.വേങ്ങര മണ്ഡലം വലിയോറ മുതലമാട് സ്വദേശിയാണ്. 56 വയസ്സായിരുന്നു.

വളരെയേറെ കാലം പ്രവാസിയായിസൗദിയിൽ ദമ്മാമിൽ ഒരു കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു ലീവിന് നാട്ടിൽ പോയി അവിടെ വെച്ച് കോവിഡ് രോഗം ഉണ്ടാകുകയും മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെടുകയും ചെയ്തു ദമ്മാമിൽ കെഎംസിസി യുടെ സജീവ പ്രവർത്തകൻ ആയിരുന്നു നാട്ടിലും ലീഗിന്റെ പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്ന ബാവയുടെമരണം വേദനിപ്പിക്കുന്ന വാർത്തയായിരുന്നു,

ദമ്മാമിൽ വേങ്ങര മണ്ഡലം കെഎംസിസി, മലപ്പുറം ജില്ലാ കെഎംസിസി, മറ്റു കെഎംസിസി പരിപാടികളിലെല്ലാം സജീവ സാനിദ്യമായിരുന്നു, ലീവിന് പോകുമ്പോൾ പൂർണ്ണ ആരോഗ്യവാനായിരുന്ന ബാവ നാട്ടിലും സജീവമായി ജീവ കാരുണ്യ മേഖലയിൽ ഉണ്ടായിരുന്നു അതിനിടക്ക് കോവിഡ് പോസിറ്റീവ് ആയി തിരൂരങ്ങാടി MKH ഇൽ പോയി കാണിക്കുകയും അവിടെനിന്നും വേങ്ങരയിലേക്കും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിലേക്കും മാറ്റുകയും ഇടകിടക്ക് സ്ഥിതി മോശമായെങ്കിലും നല്ല പ്രതീക്ഷയിൽ ആയിരുന്നു കുടുമ്പവും അദ്ദേഹത്തോട് അടുപ്പമുള്ളവരും.

ഭാര്യ : സൈനബ
മക്കൾ : സുഫീക്കർ അലി, മർസൂഖ് , ജാസിറ ,സഫീറ
മരുമക്കൾ : മുഹ്‌സിന ,തസ്നി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP