Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഹൃദയാഘാതം മൂലം മലയാളി യുവാവ് സൗദിയിൽ മരിച്ചു

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഹൃദയാഘാതം മൂലം മലയാളി യുവാവ് സൗദിയിൽ മരിച്ചു

സ്വന്തം ലേഖകൻ

എറണാകുളം പല്ലാരിമംഗലം സ്വദേശി ഹൃദയാഘാതം മൂലം സൗദിയിൽ അന്തരിച്ചു. പത്തുവർഷമായി ഇവിടെ സ്വകാര്യ ടാക്‌സി ഡ്രൈവർ ആയി ചെയ്തുവരുന്ന പെരുമ്പൻചാലിൽ ഷഫീഖ് (34 ) ആണ് വ്യാഴാഴ്ച പുലർച്ചെ ദമാമിൽ മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ദമാം അബ്ദുല്ല ഫുആദിലെ താമസ സ്ഥലത്തു നിന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

പിതാവ്: അബ്ദുൽ കരീം, മാതാവ്: ആമിന. ഭാര്യ: കൊതമംഗലം കാലാമ്പൂർ ഷഫീന. മക്കൾ: മുഹമ്മദ് നിഹാൽ(5), മുഹമ്മദ് നഹാൻ(1). ശരീഫ്, ഷെറീന എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമ നടപടികൾക്കായി നാസ് വക്കം, സക്കീർ അടിമ പെരുമ്പാവൂർ, സുഹൃത്തായ ഹുസ്സൈൻ പല്ലാരിമംഗലം എന്നിവർ രംഗത്തുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP