Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലക്കാട് സ്വദേശി വിനുകുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

പാലക്കാട് സ്വദേശി വിനുകുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

സ്വന്തം ലേഖകൻ

റിയാദ്: ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ട പാലക്കാട് സ്വദേശി വിനുകുമാറിന്റെ (32) മൃതദേഹം കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു. ജൂലൈ 23നാണ് റിയാദ് ബഗ്ലഫിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.

വിനുകുമാർ കഴിഞ്ഞ നാലു വർഷമായി റിയാദിൽ സൗദി ടെലികോം കമ്പനിയായ എസ് ടി സിയിൽ കരാറടിസ്ഥാനത്തിൽ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്നു. പാലക്കാട് ജില്ലയിലെ പുതുനഗരം കാട്ടുതെരുവ് സ്വദേശികളായ മണിയൻ - കല്ല്യാണി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്

നെന്മാറ എംഎൽഎ കെ ബാബുവും പുതുനഗരം പ്രവാസി സംഘവും ആവശ്യപ്പെട്ടതനുസരിച്ച് കേളി ജീവകാരുണ്യ വിഭാഗം ഇടപെട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP