Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗദിയിൽ മുന്നിയൂർ സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു; അന്ത്യം സംഭവിച്ചത് ജിസാനിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ; മൃതദേഹം ജിസാനിൽ തന്നെ ഖബറടക്കും

സൗദിയിൽ മുന്നിയൂർ സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു; അന്ത്യം സംഭവിച്ചത് ജിസാനിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ; മൃതദേഹം ജിസാനിൽ തന്നെ ഖബറടക്കും

സ്വന്തം ലേഖകൻ

തിരൂരങ്ങാടി: മൂന്നിയൂർ പാറക്കടവ് സ്വദേശി എരണിക്കൽ അഹമ്മദ് കുട്ടിയുടെ മകൻ ഹംസ സൗദി ജിസാനിൽ കോവിഡ് ബാധിച്ചു മരിച്ചു. 53 വയസായിരുന്നു പ്രായം. കോവിഡ് ബാധിതനായി കുറച്ചു നാളായി ജിസാൻ അൽ നാസർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

മറ്റു നിയമ നടപടികൾ പൂർത്തീകരിച്ചതിനു ശേഷം മൃതദേഹം ജിസാനിൽ ഖബറടക്കും. ഭാര്യ: സുബൈദ. മക്കൾ: സൈനബ സുൽഫത്ത്, സുഹൈലത്ത്, സുഫൈറ, മുസ്തഫ. മരുമക്കൾ: അൻവർ, ഫൈസൽ. സഹോദരങ്ങൾ: അബ്ബ്ദുല്ലത്തീഫ്, യൂസുഫ്, ഖാലിദ്, സിറാജുദ്ധീൻ, സഫിയ, ജമീല, മുബീന, സുഹറ, ഉമൈബ, ഫൗസിയ.

അതേസമയം, ഇന്നലെ ബുധനാഴ്‌ച്ച സൗദിയിൽ 418 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 29 പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 334,605 ഉം, മരണസംഖ്യ 4768 ഉം ആയതായി അധികൃതർ അറിയിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 319154 ഉയർന്നു. നിലവിൽ 10683 പേരാണ് ചികിത്സയിലുള്ളത് ഇതിൽ 993 പേർ ഗുരുതരാവസ്ഥയിൽ ആണ്. 47,320 കോവിഡ് പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,491,493 ആയെന്നു അധികൃതർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP