Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗദിയിൽ മലയാളി നഴ്‌സ് കോവിഡ് ബാധിച്ചു മരിച്ചു; ഏഴു മാസം ഗർഭിണിയായിരുന്ന അമൃതയുടെ മരണത്തിൽ തേങ്ങി ഭർത്താവും മാതാപിതാക്കളും

സൗദിയിൽ മലയാളി നഴ്‌സ് കോവിഡ് ബാധിച്ചു മരിച്ചു; ഏഴു മാസം ഗർഭിണിയായിരുന്ന അമൃതയുടെ മരണത്തിൽ തേങ്ങി ഭർത്താവും മാതാപിതാക്കളും

സ്വന്തം ലേഖകൻ

നജ്റാൻ: കോവിഡ് ചികിൽസയിലിരിക്കെ മലയാളി നഴ്‌സ് നജ്റാനിൽ മരിച്ചു. കോട്ടയം വൈക്കം കുടവെച്ചൂർ സ്വദേശിനിയും കഴിഞ്ഞ ആറു വർഷമായി ശറൂറ ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായ അമൃത മോഹൻ (31) ആണ് മരിച്ചത്. ഇവർ ഏഴ് മാസം ഗർഭിണിയായിരുന്നു.

കോവിഡ് ബാധിച്ച് ശറൂറ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം നജ്‌റാൻ കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ച് വ്യാഴാഴ്ച പുലർച്ചെയായിരുന്നു മരണം. ഗർഭസ്ഥ ശിശുവിനെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ അവധിക്ക് നാട്ടിലേക്ക് പോയ ഇവരെ കോവിഡിന്റെ പശ്ചാത്തലത്തിൽ സൗദി ആരോഗ്യമന്ത്രാലയം മെയ്‌ 13നു തിരികെ വിളിക്കുകയായിരുന്നു. ഭർത്താവ് അവിനാശ് മോഹൻദാസ് നാട്ടിലാണുള്ളത്. പിതാവ്: പരേതനായ മോഹൻ. മാതാവ്: കനകമ്മ.

നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ സംസ്‌കരിക്കും. അമൃത മോഹന്റെ മരണത്തിൽ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) അനുശോചിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP