Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊറോണ ബാധിച്ച് മരിച്ച തമിഴ്‌നാട്, യുപി സ്വദേശികളുടെ മൃതദേഹങ്ങൾ ദവാദമിയിലെ അമുസ്ലീങ്ങൾക്കുള്ള ശ്മശാനത്തിൽ സംസ്‌കരിച്ചു

കൊറോണ ബാധിച്ച് മരിച്ച തമിഴ്‌നാട്, യുപി സ്വദേശികളുടെ മൃതദേഹങ്ങൾ ദവാദമിയിലെ അമുസ്ലീങ്ങൾക്കുള്ള ശ്മശാനത്തിൽ സംസ്‌കരിച്ചു

സ്വന്തം ലേഖകൻ

മുസാമിയ (റിയാദ്): കോവിഡ് ബാധിച്ച് മരണപ്പെട്ട കന്യാകുമാരി സ്വദേശി സെൽവരാജ് (48) ഉത്തർപ്രദേശ് സ്വദേശി മണിലാൽ ഛോട്ടാലാൽ വർമ്മ (74) എന്നിവരുടെ മൃതദേഹങ്ങളാണ് ദവാദ്മിയിലെ അമുസ്ലീങ്ങൾക്കുള്ള ശ്മശാനത്തിൽ സംസ്‌കരിച്ചത്.

സെൽവരാജ് കഴിഞ്ഞ 25 വർഷവും മണിലാൽ 40 വർഷവുമായി ദുർമ്മയിൽ നിർമ്മാണ കമ്പനികൾ നടത്തിവരികയായിരുന്നു. മരിച്ച ശെൽവരാജിന്റെ ഭാര്യ രാജം, മക്കൾ ഷെജിൻ, രജിഷ. മണിലാൽ വർമ്മയുടെ ഭാര്യ ഫൂൽമതി, മകൻ രാജേഷ് കുമാർ.

മരണം കോവിഡ് ബാധമൂലം ആയതിനാൽ നിരവധി സാങ്കേതികമായ പ്രതിബന്ധങ്ങൾ തരണം ചെയ്താണ് കേളി മുസാമിയ ഏരിയയിലെ ജീവകാരുണ്യ വിഭാഗം പ്രവർത്തകർ ഈ മൃതദേഹങ്ങൾ സംസ്‌കരിക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.

മൃതദേഹങ്ങൾ സംസ്‌കരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം കേന്ദ്രകമ്മിറ്റി ആക്ടിങ് കൺവീനർ മധു പട്ടാമ്പി, മുസാമിയ ഏരിയ സെക്രട്ടറി ഷമീർ എം കെ പുലമാന്തോൾ, അബ്ബാസ് പാലത്ത്, അൻവർ കുറുവറ്റൂർ, ദവാദ്മി ഏരിയാ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP