Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദി അറേബ്യയിൽ കർഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടി; ഇളവുകൾ ഉള്ളവർക്ക് ഏകീകൃത പാസുകൾ ഇന്നു മുതൽ നൽകും; നേരത്തെ ലഭിച്ച പാസുകളെല്ലാം അസാധുവാകും

സൗദി അറേബ്യയിൽ കർഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടി; ഇളവുകൾ ഉള്ളവർക്ക് ഏകീകൃത പാസുകൾ ഇന്നു മുതൽ നൽകും; നേരത്തെ ലഭിച്ച പാസുകളെല്ലാം അസാധുവാകും

സ്വന്തം ലേഖകൻ

കൊവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി സൗദി അറേബ്യയിൽ  അനിശ്ചിതകാലത്തേക്ക് നീട്ടിയതായി സൗദി രാജാവ് സൽമാന്റെ ഉത്തരവ്. ആരോഗ്യ മന്ത്രാലയം ഉൾപ്പെടെയുള്ളവയുടെ ശുപാർശ പ്രകാരമാണ് കർഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടിക്കൊണ്ട് സൽമാൻ രാജാവ് ഉത്തരവിട്ടത്. കൊവിഡ് പ്രതിരോധ പ്രവർത്തനം തുടരുന്നതിനാലാണ് നടപടി.

അതേസമയം, കർഫ്യൂവിൽനിന്ന് ഒഴിവാക്കിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് പുറത്തിറങ്ങാൻ വിഭാഗം തിരിക്കാതെ നൽകുന്ന ഏകീകൃത പാസ് ഇന്ന് മുതൽ വിതരണം ചെയ്യും. റിയാദിലാണ് ആദ്യഘട്ടത്തിൽ ഇത് നടപ്പാക്കുക. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമുതൽ ഈ പാസ് പ്രാബല്യത്തിലാകും. നേരത്തെ ലഭിച്ച പാസുകളെല്ലാം അസാധുവാകുകയും ചെയ്യും.

കമ്പനികളോ വിഭാഗങ്ങളോ ഒന്നും വ്യത്യാസമില്ലാതെ ഒറ്റ പാസെന്ന തീരുമാനമാണ് നടപ്പാകുന്നത്. ഇളവിന്റെ മറവിൽ റോഡുകളിൽ വാഹനങ്ങൾ കൂടിയ പശ്ചാത്തലത്തിലാണ് സഞ്ചാരം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഏകീകൃത പാസ് നടപ്പാക്കുന്നത്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള പാസിൽ അതത് വകുപ്പ് മേധാവികളും ആഭ്യന്തര മന്ത്രാലയത്തിലെ പ്രത്യേക സമിതിയുമാണ് ഒപ്പുവെക്കേണ്ടത്.

പ്രതിരോധ പ്രവർത്തനങ്ങൾ പൂർണമായും നിയന്ത്രണ വിധേയമായാൽ മാത്രമേ ഇനി കർഫ്യൂ പിൻവലിക്കുകയുള്ളൂ. കർഫ്യൂ അനിശ്ചിതമായി നീളുന്നതിനാൽ മറ്റു രാജ്യങ്ങളിലേക്കുള്ള വിമാന സർവീസും വൈകുമെന്നാണു സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP