Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണ: ജിദ്ദയിൽ ഒരു മലയാളി കൂടി മരണപ്പെട്ടു; സഫറുള്ളയുടെ മരണ കാരണം ഹൃദയാഘാതമാണെന്ന് റിപ്പോർട്ട്

കൊറോണ: ജിദ്ദയിൽ ഒരു മലയാളി കൂടി മരണപ്പെട്ടു; സഫറുള്ളയുടെ മരണ കാരണം ഹൃദയാഘാതമാണെന്ന് റിപ്പോർട്ട്

അക്‌ബർ പൊന്നാനി

ജിദ്ദ: കൊറോണാ ബാധയെ തുടർന്ന് ജിദ്ദയിൽ ഒരു മലയാളി കൂടി മരണപ്പെട്ടു. മലപ്പുറം, കൂട്ടിലങ്ങാടി, പെരിന്താറ്റിരി, പോത്തുകുണ്ടിലെ പരേതരായ തൊടുമണ്ണിൽ പടിഞ്ഞാറേതിൽ അലവിക്കുട്ടി മാസ്റ്റർ - കുഞ്ഞീരുമ്മ ദമ്പതികളുടെ മകൻ പടിഞ്ഞാറേതിൽ സഫറുല്ല എന്ന ബാപ്പുട്ടി (57) ആണ് മരിച്ചത്. കൊറോണാ പരിശോധന ഫലം പോസിറ്റീവ് ആയിരുന്ന സഫറുള്ളയുടെ മരണത്തിന് പെട്ടെന്നുള്ള കാരണം ഹൃദയാഘാതമാണെന്നാണ് റിപ്പോർട്ട്. ജിദ്ദ ജാമിഅ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ വെച്ച് ചൊവാഴ്ച പുലർച്ചെയായിരുന്നു മരണം.

ഭാര്യ: മൂളിയത്തൊടി ഹബീബ (കാളാവ്). മക്കൾ: ഫാസിൽ, ഹിബ. മരുമകൻ : ഷമീം (പാണക്കാട്). സഹോദരങ്ങൾ: മൊയ്തു, അസ്മാബി, തിത്തീബി.

33 വർഷമായി പ്രവാസിയാണ് സഫറുള്ള. കഴിഞ്ഞ 14 വർഷമായി സൗദി ബിൻലാദിൻ ഗ്രൂപ്പിൽ പ്രൊജക്ട് എഞ്ചിനീയറാണ്. എട്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഈ മാസം നാട്ടിൽ പോകാനുള്ള ഒരുക്കങ്ങൾ നടത്തി കൊണ്ടിരിക്കെയാണ് സഫറുള്ളയുടെ മരണം. മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

ജിദ്ദയിലെ പെരിന്താറ്റിരിക്കാരുടെ കൂട്ടായ്മയായ പെരിന്താറ്റിരി പ്രവാസി സംഘം വൈസ് പ്രസിഡന്റ് ആണ് സഫറുള്ള.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP