Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്നലെ മാത്രം 41 മരണം; 4267 രോഗികൾ; സൗദി കരയുന്നു; വിശ്രമം ഇല്ലാതെ സൗദിയെ ആക്രമിച്ച് കൊറോണ

ഇന്നലെ മാത്രം 41 മരണം; 4267 രോഗികൾ; സൗദി കരയുന്നു; വിശ്രമം ഇല്ലാതെ സൗദിയെ ആക്രമിച്ച് കൊറോണ

സ്വന്തം ലേഖകൻ

സൗദി അറേബ്യയിൽ ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചത് 41 പേർ. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1052 ആയി. ജിദ്ദയിലാണ് ഇന്നലെയും കൂടുതലാളുകൾ മരിച്ചത്, 21 പേർ. മക്ക (4), റിയാദ് (3), ഹുഫൂഫ് (2), ഖത്വീഫ് (2), മദീന (1), ദമ്മാം (1), ഖോബാർ (1), തബൂക്ക് (1), ബീഷ (1), അൽമുബറസ് (1), അൽബാഹ (1), ജീസാൻ (1) എന്നിവിടങ്ങളിലാണ് ബാക്കി മരണങ്ങൾ സംഭവിച്ചത്. രാജ്യത്താകെ 4267 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു.

1650 പേർക്ക് രോഗം ഭേദമായി. ആകെ രോഗബാധിതരുടെ എണ്ണം 136315 ഉം രോഗമുക്തരുടെ എണ്ണം 89540 ഉം ആയി. 45723 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നു. അതിൽ 1910 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. മരണനിരക്കിൽ ജിദ്ദ മുന്നിൽ തന്നെ തുടരുകയാണ്. 376 പേർ ജിദ്ദയിലും 334 പേർ മക്കയിലും ഇതുവരെ മരിച്ചു. റിയാദിൽ മരണസംഖ്യ 112 ആയി.

രാജ്യത്തെ ചെറുതും വലുതുമായ 187 പട്ടണങ്ങളിലേക്ക് രോഗം പടർന്നു. പുതുതായി 17,629 സ്രവസാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ നടന്ന കോവിഡ് പരിശോധനകളുടെ എണ്ണം 1,144,282 ആയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP