Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

സ്വന്തം ലേഖകൻ

റിയാദ്: ഹൃദയാഘാതം മൂലം മരണപ്പെട്ട തിരുവനന്തപുരം ജില്ലയിലെ ചാന്നാങ്കര വെട്ടുതുറ സ്വദേശി പരേതനായ സിൽവസ്റ്റർ പെരേരയുടെ മകൻ നോർമൻ ടോമി സിൽവസ്റ്റർന്റെ (55) മൃതദേഹം നാട്ടിലെത്തിച്ചു. ജൂൺ ആറിന് മൻഫുഹയിലെ താമസ സ്ഥലത്ത് വച്ചാണ് ഹൃദയാഘാതം ഉണ്ടായത്.

കഴിഞ്ഞ 25 വർഷമായി റിയാദിൽ ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.

കേളി ജീവകാരുണ്യ വിഭാഗം പ്രവർത്തകരുടെ സത്വര ഇടപെടലിനെത്തുടർന്നാണ് മൃതശരീരം വളരെ ചുരുങ്ങിയ ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കാനായത്. ജൂൺ 26ന്റെ സൗദി എയർലൈൻസ് റിയാദ് കൊച്ചി കാർഗോ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

മൃതദേഹം വീട്ടിൽ എത്തി അരമണിക്കൂറിനകം അദ്ദേഹത്തിന്റെ മുത്തശ്ശിയും മരണപ്പെട്ടത് അദ്ദേഹത്തിന്റെ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമായി. തുടർന്ന് നോർമാന്റെയും അദ്ദേഹത്തിന്റെ മുത്തശ്ശിയുടെയും മൃതദേഹങ്ങൾ ഒരേ സമയമാണ് അടക്കം ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP