Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരം സ്വദേശി പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

തിരുവനന്തപുരം സ്വദേശി പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

സ്വന്തം ലേഖകൻ

റിയാദ്: കേളിയുടെ മുൻകാല മെമ്പർ ആയ തിരുവനന്തപുരം ജില്ലയിലെ നെയ്യാർഡാം കള്ളിപ്പാറ സ്വദേശി പ്രദീപ് എന്ന കുട്ടന്റെ (42) മൃതദേഹം നാട്ടിലെത്തിച്ചു. തടത്തിരിക്കാട്ട് വീട്ടിൽ ശേഖര പിള്ളയുടെ മകനാണ്. മെയ് 29നാണ് റിയാദിലെ മലാസിൽ താമസ സ്ഥലത്തിനടുത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. റിയാദിൽ ഡ്രൈവറായിരുന്ന പ്രദീപ് അവിവാഹിതനാണ്.

ലോക്ഡൗൺ മൂലം മിക്ക സർക്കാർ ഓഫീസുകളും അവധിയായിരുന്നിട്ടും കേളിയുടെ ജീവകാരുണ്യ വിഭാഗം പ്രവർത്തകർ എമ്പസി, സ്‌പോൺസർ, സൗദി സർക്കാർ സ്ഥാപനങ്ങൾ എന്നിവയുമായി നിരന്തരം ബന്ധപ്പെട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള രേഖകൾ ശരിപ്പെടുത്തിയത്. ജൂൺ 25ന് സൗദി എയർലൈൻസിന്റെ റിയാദ് - കൊച്ചി കാർഗോ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP