Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ബിറ്റ്‌കോയിൻ പോലുള്ള കറൻസികൾ ഇസ്ലാമിക സാമ്പത്തികശാസ്ത്രത്തിൽ നിഷിദ്ധമെന്ന് സൗദി പണ്ഡിതൻ

'ബിറ്റ്‌കോയിൻ പോലുള്ള കറൻസികൾ ഇസ്ലാമിക സാമ്പത്തികശാസ്ത്രത്തിൽ നിഷിദ്ധമെന്ന് സൗദി പണ്ഡിതൻ

സ്വന്തം ലേഖകൻ

ജിദ്ദ: 'ബിറ്റ് കോയിൻ' പോലുള്ള ക്രിപ്‌റ്റോ കറൻസികൾക്ക് ഇസ്ലാമികമായി സാധുതയില്ലെന്നും അവയിലൂടെയുള്ള ഇടപാടുകൾ ഹറാം ആണെന്നും സൗദിയിലെ പ്രമുഖ പണ്ഡിതൻ. ബിറ്റ്‌കോയിൻ യഥാർത്ഥ വില പ്രതിനിധാനം ചെയ്യുന്നില്ല. അവയിലൂടെയുള്ള ക്രയവിക്രയം ജനങ്ങളുടെ പണം നിയമവിരുദ്ധമായി ഉപയോഗിക്കുന്നതായാണ് കണക്കാക്കപ്പെടുക - സൗദിയിലെ ഉന്നത പണ്ഡിത സഭാംഗം ശൈഖ് അബ്ദുല്ല അൽമുനീഅ വ്യക്തമാക്കി.

'എന്റെ അഭിപ്രായത്തിൽ ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള ഡിജിറ്റൽ കറൻസികൾ പൂർണമായും നിഷിദ്ധം (ഹറാം) ആണ്. ബിറ്റ്‌കോയിന് ഒരു ഗ്യാരന്ററോ ഇഷ്യു ചെയ്യുന്നയാളോ ഇല്ല. അതിനാൽ ഇത് ഒരു ചൂതാട്ടത്തിന് സമാനമാണ്, അതെ അത് ചൂതാട്ടം തന്നെയാണ്. അദ്ദേഹം വിലയിരുത്തി.

ഇസ്ലാമിൽ ഇടപാടുകൾക്ക് ഹലാൽ ആയ കറൻസി എന്നത് ചരക്കുകളുടെ മൂല്യനിർണ്ണയത്തിനും സമ്പത്തിന്റെ ശേഖരത്തിനും മാനദണ്ഡമായി പൊതു സ്വീകാര്യത നേടിയവയായിരിക്കണം. ഗ്യാരണ്ടറുടെയോ ഇൻഷുറൻസിന് അർഹതയുള്ള ഒരാളുടെയോ സാന്നിധ്യത്തിൽ മാത്രമേ ഇവയെല്ലാം നേടാനാകൂ, ഈ മാനദണ്ഡങ്ങൾ ഡിജിറ്റൽ കറൻസികളിൽ ലഭ്യമല്ലന്നും ശൈഖ് അബ്ദുല്ല അൽമുനീഅ ചൂണ്ടിക്കാട്ടി. അതിനാൽ അവ അനുവദീയമല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP