Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദി നഗരങ്ങൾക്ക് നേരെ വീണ്ടും ഹൂഥി ആക്രമണം; രണ്ട് ആളില്ലാ വിമാനങ്ങൾ സൗദി സൈന്യം വെടിവച്ചിട്ടു

സൗദി നഗരങ്ങൾക്ക് നേരെ വീണ്ടും ഹൂഥി ആക്രമണം; രണ്ട് ആളില്ലാ വിമാനങ്ങൾ സൗദി സൈന്യം വെടിവച്ചിട്ടു

അക്‌ബർ പൊന്നാനി

ജിദ്ദ: യമനിലെ വിമത കലാപകാരികൾ വിട്ട ആളില്ലാ വിമാനങ്ങൾ സൗദി സേന വെടിവെച്ചിട്ടു. സൗദിയുടെ നേതൃത്വത്തിൽ യമനിൽ ഹൂഥി വിരുദ്ധ സൈനിക നീക്കം നടത്തിക്കൊണ്ടിരിക്കുന്ന അറബ് സഖ്യ സേനയുടെ ഔദ്യോഗിക വാക്താവ് കേണൽ തുർക്കി അൽമാലിക്കി അറിയിച്ചതാണ് ഇക്കാര്യം. അതിർത്തി നഗരമായ ഖമീസ് മുഷൈത്തിലെ പ്രധാനപ്പെട്ട ജനവാസ കേന്ദ്രങ്ങളെയാണ് ഹൂഥികൾ ആക്രമിക്കാൻ ലക്ഷ്യമിട്ടതു. എന്നാൽ, ലക്ഷ്യം കാണും മുമ്പേ രണ്ടു വിമാനങ്ങളെയും സൗദി സേനാ വിഭാഗം വീഴ്‌ത്തുകയായിരുന്നു.

ഇറാൻ പിന്തുണയോടെയാണ് യമനിൽ രാഷ്ട്രീയ, സൈനിക അട്ടിമറി ഹൂഥികൾ നടത്തി കൊണ്ടിരിക്കുന്നത്. ഇതിനെതിരെ, യമനിലെ നിയമാനുസൃതമുള്ള സർക്കാരിന് പിന്തുണയുമായാണ് സൗദി, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന അറബ് സഖ്യസേന യമനിൽ സൈനിക നടപടികളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ 27 നും ഹൂഥികളുടെ ഇത്തരമൊരു ആക്രമണ നീക്കം ഉണ്ടായിരുന്നു. അന്നും സൗദി സൈന്യം അവ തകർത്തിരുന്നു. മറ്റൊരു അതിർത്തി നഗരമായ നജ്റാനിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ഹൂഥികളുടെ അന്നത്തെയും ആക്രമണ നീക്കം. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഹൂഥികൾ നടത്തിക്കൊണ്ടിരിക്കുന്ന ഡ്രോൺ ആക്രമണങ്ങളുടെ ദുരന്തപൂർണമായ പ്രത്യാഘാതങ്ങളിലേയ്ക്ക് കേണൽ തുർക്കി അൽമാലികി ലോകശ്രദ്ധ ക്ഷണിച്ചു. ആഗോള ധാരണകളുടെ വ്യക്തമായ ലംഘനങ്ങളാണ് ഇത്.

അതോടൊപ്പം, ഹൂഥികളുടെ ആക്രമണ ശേഷിയുടെ ഉറവിടം കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്യുന്ന നടപടിയിൽ അറബ് സഖ്യസേന തുടർന്നും വ്യാപൃതരായിരിക്കുമെന്നും കേണൽ അൽമാലിക്കി വ്യക്തമാക്കി. സഖ്യസേന വെടിനിർത്തൽ പ്രഖ്യാപിച്ചതിനോട് അനുകൂലമായി പ്രതികരിക്കാതെ ആയിരക്കണക്കിന് ഏകപക്ഷീയമായ പ്രകോപന നീക്കങ്ങൾ നടത്തിയ ഹൂഥികളുടെ സമാധാന വിരുദ്ധ നീക്കങ്ങളെയും അറബ് സഖ്യസേനാ ഔദ്യോഗിക വാക്താവ് എടുത്തുകാട്ടി. കഴിഞ്ഞ ഏപ്രിൽ ഒൻപന്തിന് അറബ് സഖ്യസേന വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോൾ ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തിയായിരുന്നു ഹൂഥികളുടെ ധികാരപൂർണമായ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP