Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അബഹ വിമാനത്താവളത്തിന് നേരേ ഹൂഥികളുടെ ആക്രമണം; ആക്രമണം ഹൂഥികളെ ഭീകര പട്ടികയിൽ നിന്ന് അമേരിക്ക ഒഴിവാക്കുകയും യമൻ പരിഹാരത്തിനായി യുഎൻ പ്രതിനിധി ടെഹ്റാൻ സന്ദർശനം നടത്തിയതിനും ശേഷം

അബഹ വിമാനത്താവളത്തിന് നേരേ ഹൂഥികളുടെ ആക്രമണം; ആക്രമണം ഹൂഥികളെ ഭീകര പട്ടികയിൽ നിന്ന് അമേരിക്ക ഒഴിവാക്കുകയും യമൻ പരിഹാരത്തിനായി യുഎൻ പ്രതിനിധി ടെഹ്റാൻ സന്ദർശനം നടത്തിയതിനും ശേഷം

സ്വന്തം ലേഖകൻ

ജിദ്ദ: സൗദിയുടെ ദക്ഷിണ നഗരമായ അബഹയിലെ വിമാനത്താവളത്തിന് നേർക്ക് യമനിലെ ഇറാൻ അനുകൂല സായുധ കലാപകാരികളായ ഹൂഥികൾ ആക്രമണം നടത്തി. ആക്രമണത്തിൽ താവളത്തിലുണ്ടായിരുന്ന ഒരു സിവിലിയൻ വിമാനത്തിന് തീപിടിച്ചതായും തീ നിയന്ത്രണ വിധേയമാക്കിയതായും ഹൂഥികൾക്കെതിരെ നിയമാനുസൃതമുള്ള സർക്കാരിനെ പിന്തുണക്കുന്ന അറബ് സഖ്യം വാക്താവ് അറിയിച്ചു. സൗദിയുടെ നേതൃത്വത്തിലാണ് യമനിൽ നിയമാനുസൃത സർക്കാരിനെ പുനരവരോധിക്കാനുള്ള നീക്കങ്ങൾ.

ബുധനാഴ്ചയാണ് സംഭവം. ഇറാൻ ആയുധങ്ങളിൽ പെടുന്ന 'അബാബീൽ ടി' ഇനത്തിൽ പെടുന്ന ഡ്രോൺ ആണ് അബഹാ വിമാനത്താവളത്തിൽ പതിച്ചതെന്ന് അറബ് മീഡിയകൾ റിപ്പോർട്ട് ചെയ്തു.

കുറച്ചു ദിവസങ്ങളായി സ്ഫോടക വസ്തുക്കൾ നിറച്ച ആളില്ലാ വിമാനങ്ങളും മിസൈലുകളും സൗദി ജനവാസ മേഖലകൾക്കും പൊതുജന കേന്ദ്രങ്ങൾക്കും നേരെ ഹൂഥികൾ അയച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ അതൊന്നും ലക്ഷ്യം കാണും മുമ്പേ അറബ് സഖ്യസേനയുടെ പ്രതിരോധ സംവിധാനം തകർത്ത് വീഴ്‌ത്തുകയായിരുന്നു. ഇന്നും സ്ഫോടക വസ്തുക്കൾ നിറച്ച ആളില്ലാ വിമാനങ്ങൾ തകർത്തിട്ടതായി അറബ് സഖ്യസേനാ വാക്താവ് കേണൽ തുർക്കി അൽമാലിക്കി നേരത്തേ വെളിപ്പെടുത്തിയിരുന്നു. അതിനും ശേഷമാണ് വിമാനത്താവളത്തിൽ തീ വിതച്ച ആക്രമണം.

സാധാരണ ജനങ്ങളുടെ ഗതാഗത സംവിധാനത്തെ ലക്ഷ്യം വെച്ച ഹൂഥികൾ നഗ്‌നമായ യുദ്ധകുറ്റമാണ് നടത്തികൊണ്ടിരിക്കുന്നതെന്നും ഇതിനെതിരെ അന്താരാഷ്ട്ര പ്രതിഷേധവും നടപടികളും ഉണ്ടാവണമെന്നും അറബ് സഖ്യസേന വാക്താവ് ആവശ്യപ്പെട്ടു. കുറ്റവാളികളായ ഹൂഥികൾ അർഹിക്കുന്ന ശിക്ഷ നേരിടേണ്ടി വരുമെന്നും സിവിലിയന്മാർക്കും ജനവാസ കേന്ദ്രങ്ങൾക്കും സുരക്ഷ ഉറപ്പാക്കാനുള്ള നീക്കങ്ങൾ തുടർന്നും ഊർജ്ജിതമാക്കുമെന്നും അറബ് സേന ആവർത്തിച്ചു. ഇറാന്റെ പിന്തുണയോടെയാണ് ഹൂഥികൾ ആക്രമണം തുടരുന്നത്.

അതേസമയം, ഹൂഥികളുടെ സൗദിക്ക് നേരെയുള്ള ആക്രമണങ്ങൾ പുതിയ കാര്യമല്ലെങ്കിലും, ബുധനാഴ്ചയിലെ ആക്രമണം സവിശേഷ ലോക ശ്രദ്ധ പിടിച്ചെടുക്കും. സ്ഥാനമൊഴിഞ്ഞ അമേരിക്കൻ പ്രസിഡണ്ട് ട്രംപ് യമനിലെ ഹൂഥികളുടെ സംഘടനയെ ഭീകര പട്ടികയിൽ പെടുത്തിയിരുന്നു. ട്രംപിന്റെ അവസാന നാളുകളിലായിരുന്നു നടപടി. പുതിയ പ്രസിഡണ്ട് ജോ ബൈഡൻ സ്ഥാനമേറ്റ ഉടൻ നടത്തിയ നടപടികളിൽ ഒന്ന് ഈ തീരുമാനം മാറ്റി എന്നതായിരുന്നു. അതോടൊപ്പം, അഞ്ചു വർഷമായി തുടരുന്ന യമൻ പ്രശ്‌നത്തിൽ ഇതാദ്യമായി പരിഹാരം തേടിയുള്ള ചർച്ചയ്ക്കായി യു എൻ പ്രതിനിധി ഇക്കഴിഞ്ഞ ദിവസം ഇതാദ്യമായി ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ എത്തുകയും ചെയ്തിരുന്നു. ഈ രണ്ട് സംഭവ ഗതികൾക്കും ശേഷവും ഹൂഥികൾ തുടരുന്ന ആക്രമണവും സിവിലിയൻ ദ്രോഹവും അന്താരാഷ്ട്ര സമൂഹത്തിന്റെ തുടർ നീക്കങ്ങളിൽ എന്ത് ചലനമാണ് ഉണ്ടാക്കുകയെന്നത് സവിശേഷമാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP