Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിസാ ഫീസ് നിരക്ക് വർധന നാളെ മുതൽ പ്രാബല്യത്തിൽ; വൺ ടൈം എൻട്രി വിസാ ഫീസ് 2000 റിയാൽ, രണ്ടു വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി, എക്‌സിറ്റ് വിസാ ഫീസ് 8000 റിയാലായും ഉയരും

വിസാ ഫീസ് നിരക്ക് വർധന നാളെ മുതൽ പ്രാബല്യത്തിൽ; വൺ ടൈം എൻട്രി വിസാ ഫീസ് 2000 റിയാൽ, രണ്ടു വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി, എക്‌സിറ്റ് വിസാ ഫീസ് 8000 റിയാലായും ഉയരും

റിയാദ്: പ്രവാസികളെ ആകെമാനം ആശങ്കയിലാഴ്‌ത്തിക്കൊണ്ട് സൗദി വിസാ ഫീസ് വർധന രണ്ടു മുതൽ പ്രാബല്യത്തിലാകും. കഴിഞ്ഞ മാസം കൗൺസിൽ ഓഫ് മിനിസ്ട്രീസ് അംഗീകരിച്ച വിസാ ഫീസ് സംബന്ധിച്ച ഭേദഗതികൾ നാളെ മുതൽ പ്രാബല്യത്തിലാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്‌പോർട്ട് തീരുമാനിക്കുകയായിരുന്നു. എണ്ണയിൽ നിന്നുള്ള വരുമാനം ഇടിഞ്ഞ സാഹചര്യത്തിലാണ് വിസാ ഫീസുകൾ വർധിപ്പിക്കാൻ മന്ത്രാലയങ്ങൾ സംയുക്തമായി തീരുമാനിച്ചത്.

പുതിയ നിരക്ക് പ്രകാരം വൺ ടൈം എൻട്രി ഫീസ് 2000 റിയാലായി ഉയരും. അതേസമയം ഹജ്ജിനോ ഉംറയ്‌ക്കോ ആയി ആദ്യമായി രാജ്യത്ത് എത്തുന്ന സന്ദർശകർക്ക് ഇതുബാധകമായിരിക്കില്ല. മൾട്ടിപ്പിൾ എക്‌സിറ്റ്/ റീ എൻട്രി വിസാ ഫീസുകളും പുതുക്കിയിട്ടുണ്ട്. ആറു മാസത്തേക്കുള്ള വിസയ്ക്ക് 3000 റിയാലും ഒരു വർഷത്തേക്കുള്ള വിസയ്ക്ക് 5000 റിയാലും രണ്ടു വർഷത്തേക്കുള്ളവയ്ക്ക് 8000 റിയാലുമാണ് ഈടാക്കുക.

ട്രാൻസിറ്റ് വിസയ്ക്കുള്ള ഫീസ് 300 റിയാലായി വർധിക്കും. സീ പോർട്ടുകൾ വഴി രാജ്യം വിടുന്നവർക്ക് 50 റിയാൽ ഡിപ്പാർച്ചർ വിസാ ഫീസ് ആയി നൽകേണ്ടി വരും. എക്‌സിറ്റി/ റീ എൻട്രി വിസാ ഫീസിലും ഏറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. രണ്ടു മാസത്തെ സിംഗിൾ ട്രിപ്പിന് 200 റിയാലാണ് ഫീസ്. അധികം വരുന്ന ഓരോ മാസത്തേക്കും 100 റിയാൽ അധികമായി നൽകേണ്ടി വരും. കൂടാതെ മൂന്നു മാസത്തേക്കുള്ള മൾട്ടിപ്പിൾ ട്രിപ്പിന് 500 റിയാലാണ് നൽകേണ്ടി വരിക. അധികമായി വരുന്ന ഓരോ മാസത്തിനും 200 റിയാൽ നൽകുകയും വേണം.

വിസാ ഫീസുകൾ വർധിപ്പിച്ചതോടെ മലയാളികളടക്കമുള്ള പ്രവാസികളുടെ ജീവിതച്ചെലവ് കുത്തനെ ഉയരുകയും ചെയ്യും. വിസാ ഫീസുകൾ മാത്രമല്ല വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. അവശ്യവസ്തുക്കളുടെ വിലയും വർധിക്കും സബ്‌സിഡികൾ നീക്കം ചെയ്യുകയും ചെയ്തതോടെ പ്രവാസ ജീവിതം ഇനി കാഠിന്യമേറിയതു തന്നെയാണെന്നാണ് വിലയിരുത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP