Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉംറ വിസകൾ ടൂറിസ്റ്റ് വിസകളായി മാറ്റാം; ലക്ഷ്യം രാജ്യത്തെ മുസ്ലിംകളുടെ ഇഷ്ടവിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റുകയെന്നത്

ഉംറ വിസകൾ ടൂറിസ്റ്റ് വിസകളായി മാറ്റാം; ലക്ഷ്യം രാജ്യത്തെ മുസ്ലിംകളുടെ ഇഷ്ടവിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റുകയെന്നത്

ജിദ്ദ: ഉംറ വിസകൾ ഇപ്പോൾ ടൂറിസ്റ്റ് വിസകളാക്കി മാറ്റാവുന്നതാണെന്ന് സൗദി കിരീടാവകാശി സുൽത്താൻ ബിൻ സൽമാൻ. ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം കഴിഞ്ഞ ദിവസം സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജ് പ്രസിഡന്റ് കൂടിയായ സുൽത്താൻ ബിൻ സൽമാൻ നടത്തി. രാജ്യത്തെ മുസ്ലിംകളുടെ ഇഷ്ടപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുകയെന്നതാണെന്നും ഈ നിർദ്ദേശം വർഷങ്ങൾക്കു മുമ്പേ കമ്മീഷൻ ശുപാർശ ചെയ്തതാണെന്നും സുൽത്താൻ ബിൻ സൽമാൻ വെളിപ്പെടുത്തി.

ഉംറയ്ക്കെത്തുന്നവർക്ക് രാജ്യത്തെ പ്രകൃതി രമണീയത ആസ്വദിക്കാൻ സൗകര്യം ഒരുക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിന് പുറമെ രാജ്യത്തെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കും കച്ചവട കേന്ദ്രങ്ങളിലേക്കും ഇവരെ ആകർഷിക്കാനും ലക്ഷ്യമിടുന്നു. ഇതിന് പുറമെ ഇവർക്ക് സാംസ്‌കാരിക, ആരോഗ്യ, വിദ്യാഭ്യാസ കച്ചവട സന്ദർശനങ്ങളും ആകാം.

ആഭ്യന്തരമന്ത്രാലയത്തിന്റെയും വിദേശകാര്യ-ഹജ്ജ് മന്ത്രാലയങ്ങളുടെയും സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. ഏഴ് വർഷം മുമ്പ് നിർദേശിക്കപ്പെട്ട പദ്ധതിയെക്കുറിച്ച് പഠിക്കാൻ ധാരാളം സമയമെടുത്തു. ഉംറ വീസയെ വിനോദസഞ്ചാര വീസയാക്കാനുള്ള നടപടികളും പൂർത്തിയായിട്ടില്ല. മറ്റ് നടപടിക്രമങ്ങളും പൂർത്തിയാകുന്നതേയുള്ളൂ. വ്യവസായ വീസയുള്ളവർക്കും ജിസിസി പൗരന്മാർക്കും പോസ്റ്റ് ഉംറ പദ്ധതിയിൽ പങ്കാളികളാകാമെന്നും അധികൃതർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP