Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹജ്ജ് ക്വാട്ട നിയന്ത്രണം നീക്കി; കൂടുതൽ തീർത്ഥാടകർക്ക് ഇനി മക്ക സന്ദർശിക്കാം; ഇന്ത്യയ്ക്കും ഏറെ ഗുണകരമെന്ന് റിപ്പോർട്ട്

ഹജ്ജ് ക്വാട്ട നിയന്ത്രണം നീക്കി; കൂടുതൽ തീർത്ഥാടകർക്ക് ഇനി മക്ക സന്ദർശിക്കാം; ഇന്ത്യയ്ക്കും ഏറെ ഗുണകരമെന്ന് റിപ്പോർട്ട്

ജിദ്ദ: ഹജ്ജ് ക്വാട്ടയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കിയതോടെ ഈ വർഷം മുതൽ കൂടുതൽ തീർത്ഥാടകർക്ക് മക്ക സന്ദർശിക്കാനാകും. ഹജ്ജ് തീർത്ഥാടകരുടെ എണ്ണം 2016-ൽ പത്തു വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് എത്തിയതിനു പിന്നാലെയാണ് നാലു വർഷം മുമ്പ് ഏർപ്പെടുത്തിയിരുന്ന ഹജ്ജ് ക്വാട്ട നിയന്ത്രണം നീക്കിയത്. ഹജ്ജ് ക്വാട്ട നിയന്ത്രണം നീക്കിയ സർക്കാരിന്റെ നടപടി ഏവരും സ്വാഗതം ചെയ്തിട്ടുണ്ട്.

വിദേശങ്ങളിൽ നിന്നും ഈ വർഷം മുതൽ കൂടുതൽ ഹജ്ജ് തീർത്ഥാടകരെ സ്വീകരിക്കുന്നതു സംബന്ധിച്ചുള്ള നിർദേശത്തിന് സൽമാൻ രാജാവ് അനുമതി നൽകിയിട്ടുണ്ട്. അതേസമയം ഹജ്ജ് ക്വാട്ട പുനഃസ്ഥാപിച്ച നടപടി ഇന്ത്യക്കാർക്കും ഏറെ ഗുണം ചെയ്യുമെന്ന് ജിദ്ദയിലുള്ള ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ ഓഫ് ഹജ്ജ് ആൻഡ് ഡെപ്യൂട്ടി കോൺസൽ മുഹമ്മദ് ഷാഹിദ് ആലം വ്യക്തമാക്കി.

2012-ലാണ് ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ചു കൊണ്ട് സർക്കാർ പ്രഖ്യാപനമുണ്ടായത്. ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരുടെ എണ്ണത്തിൽ 20 ശതമാനം നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നുള്ള 136,000 തീർത്ഥാടകർ ആണ് ഹജ്ജ് നിർവഹിച്ചത്. 2012-ൽ ഇത് 170,000 ആയിരുന്നു. വിദേശത്തു നിന്നുള്ള തീർത്ഥാടകർക്ക് 20 ശതമാനം നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ സ്വദേശികൾക്ക് 50 ശതമാനമാണ് നിയന്ത്രണം കൊണ്ടുവന്നത്. ഗ്രാന്റ് മോസ്‌കിന്റെ സുരക്ഷ കൂടി കണക്കിലെടുത്തായിരുന്നു ഈ നിയന്ത്രണം. ഹജ്ജ് ക്വാട്ട നിയന്ത്രണം നീക്കിയതോടെ അഞ്ചു വർഷം മുമ്പുണ്ടായിരുന്ന അതേ നിലയിലേക്ക് കാര്യങ്ങൾ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP