Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡിപ്പൻഡന്റ് ഫീസ് അടയ്‌ക്കേണ്ടത് ഒറ്റത്തവണ; തവണകളായി ഫീസ് അടയ്ക്കാൻ സാധ്യമല്ലെന്ന് വ്യക്തമാക്കി സൗദി പാസ്‌പോർട്ട് ഡയറക്ടറേറ്റ്

ഡിപ്പൻഡന്റ് ഫീസ് അടയ്‌ക്കേണ്ടത് ഒറ്റത്തവണ; തവണകളായി ഫീസ് അടയ്ക്കാൻ സാധ്യമല്ലെന്ന് വ്യക്തമാക്കി സൗദി പാസ്‌പോർട്ട് ഡയറക്ടറേറ്റ്

റിയാദ്: വിദേശികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ സൗദിയിലേക്ക് കൊണ്ടുവരുന്നതിന് അടയ്‌ക്കേണ്ട ഡിപ്പൻഡന്റ് ഫീസ് ഒറ്റത്തവണയായി തന്നെ അടയ്‌ക്കേണ്ടതാണെന്ന് സൗദി പാസ്‌പോർട്ട് ഡയറക്ടറേറ്റ്. തവണകളായി ഡിപ്പൻഡന്റ് ഫീസ് അടയ്ക്കാൻ സാധ്യമല്ലെന്നും അപേക്ഷ സമർപ്പിക്കുന്ന വേളയിൽ തന്നെ ഡിപ്പൻഡന്റ് ഫീസ് മുഴുവനായി അടയ്ക്കണ്ടതാണെന്നുമാണ് പാസ്‌പോർട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കിയത്.

ഡയറക്ടറേറ്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഒരു വ്യക്തി ഉന്നയിച്ച ചോദ്യത്തിനാണ് ഡയറക്ടറേറ്റ് മറുപടി നൽകിയിരിക്കുന്നത്. ഡിപ്പൻഡന്റ് ഫീസ് തവണകളായി അടയ്ക്കാൻ സാധിക്കുമോ എന്നായിരുന്നു ഒരു സൗദി റെസിഡന്റ് ട്വിറ്ററിൽ ഉന്നയിച്ചിരുന്ന ചോദ്യം. എന്നാൽ ഒറ്റത്തവണയായി തന്നെ ഡിപ്പൻഡന്റ് ഫീസ് അടയ്ക്കുക തന്നെ വേണം എന്ന് പാസ്‌പോർട്ട് ഡയറക്ടറേറ്റ് ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP