Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗാർഹിക തൊഴിലാളികളെ കൈമാറ്റം ചെയ്യുന്നത് മുസാനിദ് സംവിധാനത്തിലൂടെ മാത്രം; നിയമലംഘകർക്ക് 15 വർഷം വരെ തടവും പത്ത് ലക്ഷം റിയാൽ പിഴയും

ഗാർഹിക തൊഴിലാളികളെ കൈമാറ്റം ചെയ്യുന്നത് മുസാനിദ് സംവിധാനത്തിലൂടെ മാത്രം; നിയമലംഘകർക്ക് 15 വർഷം വരെ തടവും പത്ത് ലക്ഷം റിയാൽ പിഴയും

റിയാദ്: ഗാർഹിക തൊഴിലാളികളെ കൈമാറ്റം ചെയ്യുന്നത് മന്ത്രാലയം നടപ്പിലാക്കിയിട്ടുള്ള മുസാനിദ് സംവിധാനത്തിലൂടെ മാത്രം മതിയെന്ന് വ്യക്തമാക്കി തൊഴിൽ സാമൂഹ്യക്ഷേ വകുപ്പ് ഉത്തരവിറക്കി. ഗാർഹിക തൊഴിലാളികളെ കൈമാറ്റം ചെയ്യുകയോ വിൽക്കുകയോ അനധികൃതമായി വാടകയ്ക്ക് നൽകുകയോ അതിന് മധ്യസ്ഥത വഹിക്കുകയോ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരക്കാർക്ക് 15 വർഷം തടവോ പത്തു ലക്ഷം റിയാൽ പിഴയോ രണ്ടും ഒന്നിച്ചോ ശിക്ഷ നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

റദമാൻ അടുത്തതോടെ ഇത്തരത്തിലുള്ള നീക്കങ്ങൾ സാധാരണമായി കണ്ടുവരാറുണ്ട്. തൊഴിൽ വിപണിയിൽ ഗാർഹിക തൊഴിലാളികൾക്ക് ഡിമാൻഡ് ഏറുന്ന റമദാൻ സീസണിൽ ഗാർഹിക തൊഴിലാളികളുടെ കൈമാറ്റവും വിൽപനയും മറ്റും റിപ്പോർട്ട് ചെയ്യപ്പെടാറുമുണ്ട്. ഇവരെ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും വ്യക്തികളും പത്രത്തിലും മറ്റു മാദ്ധ്യമങ്ങളിലും പരസ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പുമായി മന്ത്രാലയം രംഗത്തെത്തിയത്.
ഇത്തരം പരസ്യങ്ങളുടെ സ്രോതസുകളും നിയമസാധുതയും അന്വേഷിക്കാൻ പബ്‌ളിക് പ്രോസിക്യൂട്ടർക്ക് കൈമാറുന്നതിന് പൊതുസുരക്ഷ വിഭാഗവും തൊഴിൽ മന്ത്രാലയവും തമ്മിൽ ധാരണയിലായിട്ടുണ്ടെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

ഗാർഹിക തൊഴിലാളികളെ അധികൃതരുടെ അറിവില്ലാതെ കൈമാറ്റം ചെയ്യുന്നതും വിൽക്കുന്നതും മറ്റും മനുഷ്യക്കച്ചവടമായി കണക്കാക്കുമെന്നും ഇതിന് കൂട്ടുനിൽക്കുന്നവർക്ക് പരമാവധി ശിക്ഷ നൽകുമെന്നും മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാനോ താൽകാലിക കാലത്തേക്ക് വാടകക്ക് എടുക്കാനോ ഉദ്ദേശിക്കുന്ന സ്വദേശികളും വിദേശികളും മന്ത്രാലയം ഏർപ്പെടുത്തിയ 'മുസാനിദ്' സംവിധാനം വഴിയാണ് നടപടികൾ പൂർത്തിയാക്കേണ്ടത്. വിശദീകരണം ആവശ്യമുള്ളവർക്ക് മന്ത്രാലയത്തിന്റെ 19911 എന്ന നമ്പർ വഴിയോ www.mol.gov.sa എന്ന വെബ്‌സൈറ്റ് മുഖേനയോ ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP