Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202112Saturday

വേൾഡ് മലയാളി ഫെഡറേഷൻ സൗദി സംഗമോത്സവം2018 ആഘോഷിച്ചു

വേൾഡ് മലയാളി ഫെഡറേഷൻ സൗദി സംഗമോത്സവം2018 ആഘോഷിച്ചു

റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സൗദിഅറേബ്യയയിലെ WMF ന്റെ എട്ട് യൂണിറ്റുകളെ ഉൾപ്പെടുത്തി 'ആസ്റ്റർ സനദ് - ലൂലൂ'സൗദി സംഗമോത്സവം ആഘോഷിച്ചു.

എക്‌സിറ്റ് 18ലെ നോഫാ ഓഡിറ്റോറിയത്തിൽ നടത്തിയ സൗദി സംഗമോത്സവം 2018 പ്രൗഡ ഗംഭീരമായ സദസ്സ്‌കൊണ്ടും, ജനപങ്കാളിത്തം കൊണ്ടും, വിവിധ തരം കലാപരിപാടികൾ കൊണ്ടും ജനശ്രദ്ധ ആകർഷിച്ചു. പ്രസ്തുത പരിപാടിയിൽ വിശിഷ്ട അദിഥിയായിഎത്തിയത് എം പി യും, മികച്ച പാർലമെന്റെറിയനും WMF ഗ്ലോബൽ രക്ഷാധികാരിയും ആയ N. K പ്രേമ ചന്ദ്രൻ അവറുകളാണ് . ഇന്ത്യയുടെയും സൗദി യുടെയും സാംസ്‌കാരികതവിളിച്ചോതുന്ന രീതിയിലുള്ളതായ് സ്വീകരണമായിരുന്നു ഇന്ത്യൻ കലാകാരികളും അറബ്കലാകാരന്മാരും ചേർന്നൊരുക്കിയത്

സൗദി രാജ്യ കുംബത്തിന്റ HRH പ്രിൻസ് മിഷാൽ ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ്ബിൻ അൽ സൗദ് അവർകളുടെ പ്രീതിനിധികൾ ആയ റാണിയ ഷറഫ് റോയൽ ഫാമിലിറ പ്രസന്ററ്റീവ്, മുബാറക്, അബ്ദുള്ള, വെയിൽ ഹകീം ഇബ്രാഹിം അൽഗാന്ധി സനദ് ഹോസ്പിറ്റൽ CEO, ഖാലിദ് അൽ ഹമൂദ്, അബ്ദുൽ അസീസ് ഫഹദ് അൽ കഹ്താനിമിറാത് അൽ റിയാദ്, എന്ജിനീയർ മുഹമ്മദ് അഫ്‌റോസ് തുടങ്ങിയ മറ്റുസൗദിപൗരന്മാരുടെ സാന്നിദ്യം റിയാദ് മലയാളി സമൂഹത്തിന് ആവേശമായി.

സൗദിയുടെയും ഇന്ത്യയുടെയും സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന രീതിയിൽ റിയാദ്‌സമൂഹം ഊഷ്മള വരവേൽപ്പ് നൽകി എംപി യെയും, മറ്റ് സൗദി അതിഥികളെയും വേദിയിലേക്ക്ആനയിച്ചു.

പൊതുസമ്മേളനത്തിൽ WMF സൗദി കോർഡിനേറ്റർ ശിഹാബ് കൊട്ടുകാട് ആദ്യക്ഷതവഹിച്ചു. യോഗത്തിൽ ബഹുമാപ്പെട്ട MP N. K. പ്രേമചന്ദ്രൻ മുഖ്യ പ്രഭാഷണംനടത്തി.സൗദി അറേബ്യായിലെ വിവിധ പ്രാവിശ്യൻസുകളിൽ സന്ദർശനം നടത്താൻ കഴിഞ്ഞതും
സൗദി അറേബ്യയയിലെ വിവിധ ഗവൺമെന്റ് തലത്തിലെ പ്രമുഖരെ കാണാൻ കഴിഞ്ഞതും വലിയൊരുഅംഗീകാരമാണ്. അതോടൊപ്പം റിയാദിലും,അൽഖർജിലും,ജിദ്ദയിലും ഇന്ത്യൻകമ്മ്യൂണിറ്റിയുമായി സംബന്ധിക്കാൻ കഴിഞ്ഞത് എന്റെ വ്യക്തി ജീവിതത്തിലും
രാഷ്ട്രീയ ജീവിതത്തിലും വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത് എന്ന് അദ്ദേഹംസദസ്സിനോട് പറഞ്ഞുകൊണ്ട് സംഗമോത്സവത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വിവിധ വിഷയങ്ങൾ പഠിക്കാൻ കഴിഞ്ഞു അത് ഗവൺമെന്റ്തലത്തിലെത്തിക്കാനും വേണ്ട ശ്രമങ്ങൾ ചെയ്യുമെന്നും ബഹുമാന്യനായ എംപി പറഞ്ഞു.പുതിയതായി സൗദി അറേബ്യയിൽ ഉണ്ടായിരിക്കുന്ന വികസന പ്രവർത്തനങ്ങൾ പ്രത്യേകിച്ച്വിഷൻ 2030 സൗദി പൗരന്മാർക്കും, വിദേശികൾക്കും വളരെയധികം പ്രതീക്ഷനൽകുന്നതാണെന്നും ഈ രാജ്യം വലിയ ഒരു വികസന മുന്നേറ്റം നടത്തി ലോകത്തിന് മാതൃകആവുമെന്നും, അത് സൗദിയിലെയും ഇന്ത്യയിലെ പൗരന്മാർക്ക് പുതിയ ഒരു ഉണർവ്‌നൽകുമെന്നും ഇരു രാജ്യങ്ങളുടെയും വികസനത്തിന് ഇത് കാരണമാകുമെന്നും പറഞ്ഞു.

ഇന്ത്യൻ സമൂഹവും സൗദി സമൂഹവും പരസ്പരം കാണിക്കുന്ന സ്‌നേഹവും ബഹുമാനവും ആദരവും പ്രശംസനീയമാണ്. റിയാദിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സന്നിദാരായിരുന്നു, ഫൈസൽ ബിൻ അഹമദ്, ഷിബു മാത്യു,ഇബ്രാഹിം , Dr. മജീദ് ചിങ്ങോലി, അമീൻ അക്‌ബർ, ഫിറോസ് അൽ ബൈദ ഗ്രൂപ്പ്, സക്കിർഹുസ്സൈൻ ,പ്രോഗ്രാം ചെയർമാന്റാഫികൊയിലാണ്ടി, ഇബ്രാഹിം,സൽമാൻ ഖാലിദ്, ഇബ്രാഹിംസുബ്ഹാൻ, മുഹമ്മദലി മരോട്ടിക്കൽ, നാസർ ലെയ്‌സ്, തോമസ് വൈദ്യൻ,അഷ്റഫ്വടക്കേവിള, ബഷീർ പാങ്ങോട്, ഷംനാദ് കരുനാഗപ്പള്ളി, സാബു ഫിലിപ്പ്, നജീബ്എരമംഗലം, മുഹമ്മദ് കായംകുളം, ഫൈസൽ വെള്ളാഞ്ഞി തുടങ്ങിയ വ്യക്തിത്വങ്ങൾ ആശംസകൾഅറിയിച്ചു സംസാരിച്ചു.

നൗഷാദ് ആലുവ സ്വാഗതവും, ജലീൽ പള്ളാത്തുരുത്തി നന്ദിയുംരേഖപ്പെടുത്തി. തുടർന്ന് പ്രശസ്ത ഗായകൻ കൊല്ലം ഷാഫി നയിച്ച ഗാന സദ്യയിൽ ജിദ്ദയിൽ നിന്നുംഎത്തിയ ആശാ സിജു, ഇസ്മായിൽ വഫ,അരുൺ സ്‌കറിയ എന്നിവർഗാനങ്ങൾആലപിച്ചു. അതോടൊപ്പംറിയാദിലെ പ്രശസ്ത ഡാൻസ് ട്രൂപ്പുകളാൾ അവതരിപ്പിച്ച നിർത്തരൂപങ്ങൾ ജനമനസ്സുകളെ ആഹ്ലാതഭരിതരാക്കി.

സൗദി അറേബ്യയയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെ ചടങ്ങിൽആദരിക്കുകയും പൊതുമാപ്പ് മായി സംഘടനയോട് സഹകരിച്ച സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സർട്ടിഫിക്കറ്റ് വിതരണവും നടത്തി, പ്രോഗ്രാം ചീഫ് കോഡിനേറ്റർസ്റ്റാൻലി ജോസിന്റെ നേതൃത്വത്തിൽ ഇഖ്ബാൽ കോഴിക്കോട്,ബഷീർ കോതമംഗലം, ഇലിയാസ്‌കാസർകോട് ,ഹാരിസ് ചോല, ഷംനാദ് കരുനാഗപ്പള്ളി, സക്കറിയ, ഷംനാദ് കുളത്തുപ്പുഴ,ഷമീർ,ത്ത് കോലോത്ത് , ഡൊമിനിക് സാവിയോ, ഹരീസ് ബാബു, റിജോഷ്,റഷീദ്
പൂക്കാട്ടുപടി,നൂറുദിൻ പൊന്നാനി, ഡെന്നിസ് സ്ലീബാ, ഹനീഫ കാസറഗോഡ്,നവീൻ, അരുൺ,ജോസ്‌ഫൈൻ ജോസ്, ഷാലിമ ജലീൽ, ഷിനു നവീൻ എന്നിവർ പരിപാടിക്ക് നേതൃത്വംനൽകി. സിജിന്റ അവതരണം വളരെ ശ്രെദ്ധആകർഷിച്ചു.

WMFസൗദി നാഷണൽ കമ്മറ്റിയെ സൗദി കോർഡിനേറ്റർ ശിഹാബ് കൊട്ടുകാട്പ്രഖ്യാപിച്ചു തുടർന്ന് നടന്ന കൂപ്പൺ നറുക്കടുപ്പിൽ വിജയികൾക്കുള്ളസമ്മാനദാനവും നടത്തി. കലാപരിപാടികൾചിലങ്ക ഡാൻസ് ഗ്രൂപ്പ് റീന കൃഷ്ണകുമാർ, ബ്രോതേഴ്സ്ഡാൻസ് ഗ്രൂപ്പ് മണി v.പിള്ള, പ്രേണവം നിർത്തവേദി റീമ മേനോൻ,സരിത ബിനു, നീതു ടീച്ചർ, സിന്ധു സോമൻ, രസ്മിടീച്ചർ, കുഞ്ഞുമുഹമ്മദ്, പോളിസ്റ്റർ ഡാൻസ് അക്കാദമി വിഷ്ണു, കളിവീട്‌സുഹറ കുഞ്ഞു മൂസ തുടങ്ങിയ കലാ അദ്ധ്യാപകർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP