Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാസ്മരിക സംഗീതത്തിന്റെ വിരുന്നൊരുക്കി ഉണ്ണി മേനോൻ റിയാദിൽ;റിയാദ് മെലോഡിസ് എ മ്യുസിക്കൽ ഈവനിങ് വർണ്ണാഭമായി കൊണ്ടാടി

മാസ്മരിക സംഗീതത്തിന്റെ വിരുന്നൊരുക്കി ഉണ്ണി മേനോൻ റിയാദിൽ;റിയാദ് മെലോഡിസ് എ മ്യുസിക്കൽ ഈവനിങ് വർണ്ണാഭമായി കൊണ്ടാടി

റിയാദ്: റിയാദ് മെലോഡിസ് അവതരിപ്പിച്ച എ മ്യുസിക്കൽ ഈവനിങ് വിത്ത് ഉണ്ണി മേനോൻ പ്രോഗ്രാം ആസ്വാധകരുടെ മനം കവർന്നു. റിയാദ് എക്‌സിറ്റ് എട്ടിൽ ഗവാരത് അൽ മസിയ ഓഡിറ്റോറിയത്തിൽ ആയിരുന്നു പ്രോഗ്രാം നടന്നത്. തിങ്ങിനിറഞ്ഞ സദസിനു മുന്നിൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഉണ്ണി മേനോൻ മാസ്മരിക സംഗീതത്തിന്റെ വിരുന്നൊരുക്കി. പ്രോഗ്രാമിന്റെ തുടക്കം മുതൽ അവസാനം വരെ ഉണ്ണി മേനോന്റെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്നു സ്റ്റേജ്.

പ്രോഗ്രാമിന് മുന്നോടി ആയി നടന്ന ഉദ്ഘടന സമ്മേളനത്തിൽ സജീവ് മേനോൻ സ്വാഗത പ്രസംഗം നടത്തി. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ബഹുമാനപ്പെട്ട വെങ്കെടേശ്വരൻ നാരായണൻ സർ പരിപാടി ഉദ്ഘടനം ചെയ്തു. എ എൻ ബി ടെലിമണി മാർക്കറ്റിങ് ഹെഡ് ഖാലിദ്, ഷട്ടർ അറേബ്യയുടെ അജിത്കുമാർ, റിയാദ് ടാക്കീസ് സെക്രട്ടറി നൗഷാദ് ആലുവ, ബാലചന്ദ്രൻ നായർ, അഷ്റഫ് വടക്കെവിള, റാഫി പാങ്ങോട്, റിയാദ് ഇന്ത്യൻ മീഡിയ ഫോറം ചീഫ് കോർഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി എന്നിവർ ആശംസാ പ്രസംഗം നടത്തി. സംഗീത ജീവിതത്തിൽ തന്റെ മുപ്പത്തി അഞ്ചു വർഷം പൂർത്തിയാക്കിയ ഉണ്ണി മേനോനെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി നാരായണൻ സർ പൊന്നാട അണിയിച്ചു ആദരിച്ചു.

റിയാദ് മെലോടീസിലെ ഗായകനും അതിലുപരി ചിത്രകാരൻ കൂടി ആയ സജീവ് മേനോൻ വരച്ച ഉണ്ണി മേനോന്റെ ചായാചിത്രം അദ്ദേഹത്തിന് കൈമാറി. തുടർന്ന് സദസിനെ അഭിസംബോധന ചെയ്ത് ശ്രീ ഉണ്ണി മേനോൻ സംസാരിച്ചു. ചടങ്ങിൽ സന്തോഷ് തങ്കച്ചൻ നന്ദി പ്രകാശനം നടത്തി.
തുടർന്ന് നടന്ന സംഗീത നിശയിൽ സദസിനെ ഇളക്കിമറിച്ചു കൊണ്ട് ഉണ്ണി മേനോൻ ഗാനങ്ങൾ ആലപിച്ചു. അദ്ധേഹത്തിന്റെ എന്നെന്നും ഓർമിക്കുന്ന ഒരു പിടി നല്ല ഗാനങ്ങളുടെ ഒരു ശ്രേണി തന്നെ ഉണ്ടായിരുന്നു. മെലോഡി സോങ്ങ്‌സ് മാത്രമല്ല ഫാസ്റ്റ് നമ്പരുകളും തനിക്ക് അനായാസം വേദിയിൽ കൈകാര്യം ചെയ്യാൻ കഴിയും എന്ന് അദ്ദേഹം തെളിയിച്ചു. കാണികൾ ആവശ്യപ്പെടുന്ന ഗാനങ്ങൾ അപ്പോൾത്തന്നെ ആലപിച്ചുകൊണ്ട് അദ്ദേഹം പ്രശംസ ഏറ്റുവാങ്ങി. റിയാദ് ഇതുവരെ കാണാത്ത ഒരു സംഗീത നിശ ഒരുക്കി റിയാദ് മെലോഡിസ് എല്ലാവരുടെയും മനം കവർന്നു.

ഉണ്ണി മേനോനൊടൊപ്പം മധു ചെറിയവീട്ടിൽ, സജീവ് മേനോൻ, ശങ്കർ കേശവൻ, പാട്രിക് ജോസഫ്, ശിശിര അഭിലാഷ്, ലിൻസു സന്തോഷ്, മീര മഹേഷ് എന്നിവർ കൂടി അണിനിരന്നപ്പോൾ കാണികൾക്ക് പുതിയൊരു അനുഭവം ആയി മാറി. നസീബ് കലാഭവന്റെ സ്പീഡ് ഫിഗർ ഷോ വ്യത്യസ്തത കൊണ്ട് വേറിട്ട് നിന്നു. വേദിയിൽ നിമിഷ നേരം കൊണ്ട് വേഷം മാറി വന്ന നസീബ് കലാഭവൻ എന്ന അനുഗ്രഹീത കലാകാരനെ കാണികൾ ഹർഷാരവത്തോടെ ആണ് സ്വീകരിച്ചത്.

ശങ്കർ കേശവൻ ഇവന്റ് ഡയറക്ട്ടർ ആയ ഷോയിൽ അഭിലാഷ് മാത്യു, ശ്യാം രാജഗോപാൽ, സന്തോഷ് തങ്കച്ചൻ, അജിത് കുമാർ എന്നിവർ മുഖ്യ കോർഡിനേട്ടേഴ്‌സ് ആയിരുന്നു. ബ്ലസ്സൻ ജോൺ സൗണ്ട് മാസ്റ്റർ ആയിരുന്നു. സനൽ ജോസ്, മെൽബിൻ ജോൺ, മഹേഷ് വേണുഗോപാൽ, അഷ്റഫ് കാന്തപുരം, മജീദ് കൊടുവള്ളി എന്നിവരോടൊപ്പം റിയാദ് ടാക്കിസിലെ ഷൈജു പച്ച, സലാം പെരുമ്പാവൂർ, നൗഷാദ് ആലുവ, നവാസ് ഒപ്പീസ്, സിജോ മാവേലിക്കര എന്നിവരും ഷട്ടർ അറേബ്യയുടെ അനിൽ കുമാർ തംബുരു, ഷബീബ്‌സാബു, റസാക്ക്, റഹ്മത്തുള്ള എസ് കെ എന്നിവർ കൂടി അണിനിരന്നപ്പോൾ വലിയൊരു വിജയം ഈ ഷോയ്ക്ക് കൈവരിക്കാൻ ആയി.
എ എൻ ബി ടെലിമണി മെയിന്‌സ്‌പോണ്‌സർ ആയ റിയാദ് മെലോഡിസ് എ മ്യുസിക്കൽ ഈവനിങ് വിത്ത് ഉണ്ണി മേനോൻ എന്ന പ്രോഗ്രാമിന്റെക മറ്റുള്ള സ്‌പോൺസർമാർ ലുലു ഹൈപ്പെർ മാർകറ്റ്, മലബാർ ഗോൾഡ് ആന്ഡ് ഡയമണ്ട്‌സ്, ദാദാഭായ് ട്രാവൽ , പാരടൈസ് റസ്റ്റ്റ്റോറന്റ്, സിറ്റി ഫ്‌ലവർ ഹൈപ്പെർ മാർക്കറ്റ്, റിയാദ് വില്ലാസ്, ലൈറ്റ് മാസ്റ്റർ എന്നിവർ ആയിരുന്നു. ഷട്ടർ അറേബ്യയും റിയാദ് ടാക്കീസും ആണ് സംഘാടക സഹായകർ. ശ്രീ വെങ്കെടേശ്വരൻ നാരായണൻ സാറിനു ഉണ്ണിമേനോൻ ഫലകം കൈമാറി. പരിപാടിയിൽ പങ്കെടുത്തവർക്കും പ്രായോജകർക്കും ഉണ്ണി മേനോൻ പ്രശംസാ ഫലകം കൈമാറി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP