Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ് ഐ സി ഹജ്ജ് പഠന ക്ളാസ് സംഘടിപ്പിച്ചു

എസ് ഐ സി ഹജ്ജ് പഠന ക്ളാസ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ജിദ്ദ: സമസ്ത ഇസ്ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഊദി പ്രവാസികളിൽ നിന്നും ഹജ്ജിന് അവസരം ലഭിച്ചവർക്കായി ഹജ്ജ് പഠന ക്ളാസ് സംഘടിപ്പിച്ചു. വര്ഷങ്ങളായി എസ് വൈ എസ് ഹജ്ജ് ഗ്രൂപ്പിന് നേതൃത്വം നൽകി വരുന്ന പ്രമുഖ പ്രഭാഷകൻ അബ്ദുസ്സമദ് പൂക്കോട്ടൂർ നടത്തിയ ഹജ്ജ് പഠന ക്ളാസ് പ്രവാസികളിൽ നിന്നും ഹജ്ജിന് പോകുന്നവർക്ക് ഏറെ ഉപകാരവും വിജ്ഞാന പ്രദവുമായിരുന്നു.

ഹജ്ജ് പ്രപഞ്ച നാഥന്റെ വിളിക്കുത്തരം നൽകിയുള്ള തീർത്ഥാടനമാണെന്നും ആയതിനാൽ ഹാജിമാരുടെ ലക്ഷ്യം അല്ലാഹു മാത്രമായിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആത്മീയ സംസ്‌കൃതനാവുക എന്നതാണ് ഹജ്ജിന്റെ ലക്ഷ്യമെന്നും മഖ്ബൂലും മബ്റൂരും ആയ ഹജ്ജ് ചെയ്തവർക്ക് മാത്രമേ സ്വർഗം ലഭിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. മബ്റൂർ എന്നാൽ ഒരു തെറ്റും ഇല്ലാതെ ഹജ്ജ് ചെയ്യലാണെന്നും അതിന് നല്ല കാര്യങ്ങൾ ചെയ്യുക, മറ്റുള്ളവരെ പരിഗണിക്കുക, മറ്റുള്ളവർക്ക് സേവനം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു. മഖ്ബൂൽ ആവാൻ ഹജ്ജിന്റെ കർമ്മങ്ങൾ യഥാവിധി പഠിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹജ്ജ് ചെയ്യാൻ അവസരം ലഭിച്ചവർ പാപമോചനം തേടണമെന്നും വാക്കിലോ സാമ്പത്തിക ഇടപാടുകളിലോ വല്ല പോരായ്മകൾ ഉണ്ടെകിൽ അത് പരിഹരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഹജ്ജിൽ തർക്കം പാടില്ലെന്നും വിട്ടു വീഴ്‌ച്ച മനോഭാവവും ക്ഷമയും സഹകരണവും അനിവാര്യമാണെന്നും ഇല്ലെങ്കിൽ കർമ്മങ്ങൾ നിഷ്ഫലമാകുമെന്നും അദ്ദേഹം പറഞ്ഞു .

സൂം പ്ലാറ്റുഫോമിൽ നടന്ന പരിപാടിയിൽ എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. എസ് ഐ സി നാഷണൽ കമ്മിറ്റി വർക്കിങ് സെക്രട്ടറി അറക്കൽ അബ്ദുറഹ്‌മാൻ മൗലവി ആമുഖ പ്രഭാഷണം നടത്തി. ഉസ്മാൻ എടത്തിൽ അവതാരകൻ ആയിരുന്നു. ആഷിഖ് ചേലേമ്പ്ര പരിപാടിക്ക് സാങ്കേതിക സഹായം നൽകി. എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ സ്വാഗതവും ഷാഫി ദാരിമി റിയാദ് നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP