Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

28 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ബഷീർകുട്ടിക്ക് നവയുഗം യാത്രയയപ്പ് നൽകി

28 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ബഷീർകുട്ടിക്ക് നവയുഗം യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

ദമ്മാം: 28 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്കാരികവേദി തുഗ്ബ സനയ്യ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ബഷീർകുട്ടിക്ക് നവയുഗം ഊഷ്മളമായ യാത്രയയപ്പ് നൽകി.

നവയുഗം സനയ്യ യൂണിറ്റ് ഓഫിസിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വെച്ച് നവയുഗം തുഗ്ബ മേഖല പ്രസിഡന്റ് സുബിവർമ്മ പണിക്കർ നവയുഗത്തിന്റെ ഉപഹാരം ബഷീർകുട്ടിക്ക് കൈമാറി. നവയുഗം തുഗ്ബ മേഖല സെക്രട്ടറി ദാസൻ രാഘവൻ, കേന്ദ്രകമ്മിറ്റിഅംഗം പ്രഭാകരൻ, മേഖല നേതാക്കളായ ലാലു ശക്തികുളങ്ങര, സന്തോഷ്, രഞ്ജിത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കൊല്ലം പുനലൂർ ഉപ്പുകുഴി സ്വദേശിയായ ബഷീർകുട്ടി ഇരുപത്തെട്ടു വർഷമായി തുഗ്ബയിലെ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. നവയുഗം സനയ്യ യൂണിറ്റ് സഹഭാരവാഹിയായ അദ്ദേഹം, പ്രവാസി സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ഭാര്യയും ഒരു മകനും, രണ്ടു പെൺമക്കളും ഉൾപ്പെടുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. മകനും സൗദിയിൽ പ്രവാസിയാണ്

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP