Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നൗഫൽ പുളിക്കലിന് ഒസീമിയ ജിദ്ദ യാത്രയയപ്പ് നൽകി

നൗഫൽ പുളിക്കലിന് ഒസീമിയ ജിദ്ദ യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

ജിദ്ദ : പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന ഇ എം ഇ എ കോളേജ് പൂർവ വിദ്യാർത്ഥി സംഘടന, ഒസീമിയ ജിദ്ദ ചാപ്റ്റർ എക്‌സിക്യൂട്ടീവ് അംഗം നൗഫൽ പുളിക്കലിന് യാത്രയയപ്പ് നൽകി . ചരിത്രത്തിലാദ്യമായി ഇന്റർ സോൺ ഫുട്ബാളിൽ ജേതാക്കളായ കോളേജ് ടീമിനെ യോഗം അഭിനന്ദച്ചു . ഡിസംബർ 20 നു ഒസീമിയ അംഗങ്ങൾക്ക് വേണ്ടി ഉല്ലാസ യാത്ര നടത്താനും ജനുവരി ആദ്യവാരത്തിൽ ജിദ്ദയിലെ വിദ്യാത്ഥികൾക്കു വേണ്ടി ക്വിസ് , ചിത്ര രചന മത്സരങ്ങളും രക്ഷിതാക്കൾക്ക് മോട്ടിവേഷൻ ക്ളാസ് നടത്താനും തീരുമാനിച്ചു .

പരിപാടിയുടെ ഭാഗമായി ഇശൽ സന്ധ്യയും നടക്കും . യാത്രയപ്പ് യോഗം പ്രസിഡണ്ട് കെ എൻ എ ലത്തീഫ് അധ്യക്ഷത വഹിച്ചു . ഒസീമിയ റിയാദ് ചാപ്റ്റർ ജനറൽ സെക്രട്ടറി ഷഫ്സീർ വെങ്ങാട്ട് ഉദ്ഘാടനം ചെയ്തു . നിഷാദ് അലവി ,ശിഹാബ് പൂക്കോട്ടൂർ , ലത്തീഫ് പൊന്നാട്, കുഞ്ഞാപ്പു അമ്പാടി , ലത്തീഫ് പുളിക്കൽ ,അഫ്‌സൽ ഗാംദി , മൻസൂർ പാലായിൽ ,അബ്ദുൽ മലിക് , ഷംസു കെ ടി,മുഹമ്മദ് ശകീൽ,ഷബീബ് എ കെ എന്നിവർ യാത്ര മംഗളങ്ങൾ നേർന്നു .ജനറൽ സെക്രട്ടറി നൗഷാദ് ബാവ സ്വാഗതവും സമീർ കുഞ്ഞ നീറാട് നന്ദിയും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP