Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റുവൈസ് ഏരിയ കെഎംസിസി മുൻ പ്രസിഡന്റ് ചെമ്പൻ അബ്ദു ഹാജിക്ക് യാത്രയയപ്പ് നൽകി

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റുവൈസ് ഏരിയ കെഎംസിസി മുൻ പ്രസിഡന്റ് ചെമ്പൻ അബ്ദു ഹാജിക്ക് യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

ജിദ്ദ: 27 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റുവൈസ് ഏരിയ കെഎംസിസി മുൻ പ്രെസിഡന്റും നിലവിലെ ചെയർമാനുമായ ചെമ്പൻ അബ്ദു ഹാജിക്ക് റുവൈസ് ഏരിയ കെഎംസിസി വക ഹൃദ്യമായ യാത്രയയപ്പു നൽകി. കെഎംസിസി നേതാക്കളും പ്രവർത്തകരും സുഹൃത്തുക്കളുമായി ധാരാളം പേര് പരിപാടിയിൽ സംബന്ധിച്ചു.

റുവൈസ് മലബാരി റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് വി. പി മുസ്തഫ സാഹിബ് ഉത്ഘാടനം ചെയ്തു. ആധുനിക സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് റുവൈസിൽ സാധാരണക്കാർക്കിടയിൽ ഇറങ്ങിച്ചെന്നു സംഘടനാ പ്രവർത്തനം നടത്തിയ അബ്ദു ഹാജിയുടെ പ്രവർത്തനങ്ങൾ ശ്ലഘനീയമാണെന്നു അദ്ദേഹം പറഞ്ഞു. അബ്ദു ഹാജിജോലിയിൽ കാണിക്കുന്ന ആത്മാർത്ഥതയും ഒഴിവു സമയങ്ങൾ സാമൂഹ്യ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റിവെക്കുന്നതും എല്ലാവര്ക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

റുവൈസ് ഏരിയ കെഎംസിസി യുടെ ഉപഹാരം കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബുബക്കർ അരിമ്പ്ര അബ്ദു ഹാജിക്ക് സമ്മാനിച്ചു.റുവൈസ് ഏരിയ കെഎംസിസി ആക്ടിങ് പ്രസിഡന്റ് സയ്യിദ് മുഹ്ദാർ തങ്ങൾ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

അബുബക്കർ അരിമ്പ്ര, മജീദ് ഷൊർണ്ണൂർ, ഷൗക്കത്ത് ഒഴുകൂർ , മുഹമ്മദ് കല്ലിങ്ങൽ തുടങ്ങിയവർ യാത്ര മംഗളം നേർന്നു സംസാരിച്ചു.അബ്ദു ഹാജി മറുപടി പ്രസംഗം നടത്തി. നാട്ടിലും സാമൂഹ്യ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാവാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജിദ്ദയിൽ വാട്ടർ ടാങ്കിൽ വീണു മരിച്ച ഹംസയുടെ മക്കളുടെ വിവാഹ ആവശ്യാർഥം കെഎംസിസി സെൻട്രൽ കമ്മിറ്റി സമാഹരിക്കുന്ന ഫണ്ടിലേക്ക് റുവൈസ് കെഎംസിസി പ്രവർത്തകരുടെ സംഭാവന ഉത്ഘാടനം നാസർ കോഡൂർ സയ്യിദ് മുഹ്ദാർ തങ്ങൾക്കു നൽകി നിർവഹിച്ചു.ഹൈദർ ദാരിമി തുവ്വൂർ പ്രാർത്ഥന നടത്തി.

റുവൈസ് ഏരിയ കെഎംസിസി ജനറൽ സെക്രട്ടറി റഫീഖ് പന്താരങ്ങാടി സ്വാഗതവും ട്രെഷറർ കെ.എൻ.എ. ലത്തീഫ് നന്ദിയും പറഞ്ഞു.റുവൈസ് കെഎംസിസി ഭാരവാഹികളായ മുഹമ്മദലി പന്താരങ്ങാടി, മുസ്തഫ ആനക്കയം, ഷഫീഖ് പൊന്നാനി, സലീം കരിപ്പോൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP