Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

ജിദ്ദ സാദാത്ത് കൂട്ടായ്മ രൂപീകരിച്ചു; സയ്യിദ് ഉബൈദുല്ല അൽ ഹൈദ്രൂസി തങ്ങൾ മേലാറ്റൂർ പ്രസിഡന്റ്

ജിദ്ദ സാദാത്ത് കൂട്ടായ്മ രൂപീകരിച്ചു; സയ്യിദ് ഉബൈദുല്ല അൽ ഹൈദ്രൂസി തങ്ങൾ മേലാറ്റൂർ പ്രസിഡന്റ്

സ്വന്തം ലേഖകൻ

ജിദ്ദയിൽ പ്രവാസികളായ അഹ്ലുബൈത് കുടുംബാംഗങ്ങൾ ചേർന്ന് ജിദ്ദ സാദാത്ത് കൂട്ടായ്മ രൂപീകരിച്ചു. ഷറഫിയ്യയിൽ വെച്ച് നടന്ന യോഗം സയ്യിദ് മുസ്തഫ തങ്ങൾ പഴമള്ളൂർ ഉത്ഘാടനം ചെയ്തു. സയ്യിദ് ആറ്റക്കോയ തങ്ങൾ കുറ്റൂർ അധ്യക്ഷത വഹിച്ചു.

സയ്യിദ് അൻവർ തങ്ങൾ, സയ്യിദ് ഇബ്രാഹീം തങ്ങൾ,സയ്യിദ് നാഫിഹ് തങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ സ്വാഗതവും സയ്യിദ് മുഹമ്മദ് കോയ തങ്ങൾ നന്ദിയും പറഞ്ഞു.

ഭരണ ഘടന വിരുദ്ധമായ സി.എ.എ, എൻ.ആർ.സി എന്നിവ റദ്ദു ചെയ്യണമെന്ന് യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന സമര - പ്രക്ഷോഭ പരിപാടികൾക്ക് യോഗം ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു.ഇക്കാര്യത്തിൽ ഭരണ ഘടനയുടെ കാവലാളായ സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടാകുമെന്നു യോഗം ശുഭാപ്തി വിശ്വം പ്രകടിപ്പിച്ചു.

സാദാത്ത് കൂട്ടായ്മ ഭാരവാഹികളെ യോഗം തെരെഞ്ഞെടുത്തു.

പ്രസിഡന്റ്: സയ്യിദ് ഉബൈദുല്ല അൽ ഹൈദ്രൂസി തങ്ങൾ മേലാറ്റൂർ

വൈസ് പ്രെസിഡന്റുമാർ: സയ്യിദ് ഹാഷിം തങ്ങൾ വേങ്ങര, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ കരുവാരക്കുണ്ട്

ജനറൽ സെക്രട്ടറി: സയ്യിദ് മുഹമ്മദ് കോയ തങ്ങൾ പനമ്പുഴക്കൽ

സെക്രെട്ടറിമാർ: സയ്യിദ് നാഫിഹ് തങ്ങൾ കോഴിക്കോട്, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംപുറം.

ട്രെഷറർ: സയ്യിദ് ഇബ്രാഹീം തങ്ങൾ പഴമള്ളൂർ

എക്‌സിക്യൂട്ടീവ് മെമ്പർമാർ:

അൻവർ തങ്ങൾ കൽപകഞ്ചേരി, സൈനുൽ ആബിദ് തങ്ങൾ പട്ടിക്കാട്, ശംസുദ്ധീൻ തങ്ങൾ അരീക്കോട്, റഫീഖ് തങ്ങൾ വെങ്ങാട് , സൈനുൽ ആബിദ് തങ്ങൾ മുക്കം, ശിഹാബ് തങ്ങൾ പെരിന്തൽമണ്ണ, ഹഫീസ് തങ്ങൾ കോഴിക്കോട്, ഫാസിൽ തങ്ങൾ ഈങ്ങാപ്പുഴ, ഫഹദ് തങ്ങൾ പാണായി, ശിഹാബ് തങ്ങൾ വെങ്ങാട്, ജലീൽ തങ്ങൾ കരിപ്പോൾ, മുനവ്വർ തങ്ങൾ കരിങ്കല്ലത്താണി

ഉപദേശക സമിതി അംഗങ്ങൾ: സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ പുഴക്കാട്ടിരി മുസ്തഫ തങ്ങൾ പഴമള്ളൂർ, ആറ്റക്കോയ തങ്ങൾ കരുവാരക്കുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP