Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യൻ സ്‌കൂൾ ഫീസ് എകികരണത്തിന്റെ പേരിൽ അതിക ബാധ്യത അടിച്ചേൽപ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല - സവ

ദമ്മാം: ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ ദമ്മാം സ്‌കൂൾ ഫീസ് ഏകീകരണം എന്നപേരിൽ രക്ഷിതാക്കളുടെമേൽ അതിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കാനുള്ള ജനദ്രോഹ തീരുമാനത്തിൽ നിന്ന് സ്‌കൂൾ മാനേജ്മന്റ് പിന്മാറണമെന്ന് സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ ( സവ) കിഴക്കൻ പ്രവിശ്യ കേന്ദ്ര കമ്മറ്റി അവിശ്യപ്പെട്ടു.

സൗദിയിലെ മഹാ ഭൂരിപക്ഷം കുടുംബങ്ങളും തൊഴിൽ പരമായി വലിയ ഭീക്ഷണി നേരിടുകയും കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ നീങ്ങുകയും ചെയ്യുന്ന ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സ്‌കൂൾ മാനേജ്മന്റിന്റെ തീരുമാനം കുട്ടികളുടെ വിദ്യാഭ്യാസം കൂടുതൽ ദുഷ്‌കരമാക്കാനെ സഹായിക്കു. ഏതാനും മാസങ്ങൾക്ക് മുൻപാണ് രക്ഷിതാക്കളിൽ നിന്നും ഉയർന്ന കടുത്ത എതിർപ്പിനെ വകവെക്കാതെ സ്‌കൂൾ ഗതാഗത പരിഷ്‌ക്കാരത്തിന്റെ പേരിൽ സ്‌കൂൾ ഫണ്ടിലേക്ക് എല്ലാ വിദ്യാർത്ഥികളുടെയും ഫീസിനൊപ്പം 10 റിയാൽ വീതം ( ഈ തുക SF - എന്നാണ് ഫീസ് രസീതിൽ കാണിച്ചിരിക്കുന്നത്) എല്ലാ മാസവും ശേഖരിക്കാൻ തുടങ്ങിയത്. മാത്രവുമല്ല പുതിയ അധ്യാനവർഷം മുതൽ പ്ലസ് വണ്ണിലേക്ക് പ്രവേശം നേടുന്ന കുട്ടികൾ ഒരു ടെമിലെ ഫീസ് മുഴുവൻ ( നാലുമാസത്തെ ) ഒന്നിച്ചടക്കന്മെന്ന പുതിയ തീരുമാനവും പുറപ്പെടുവിച്ചിരിക്കുന്നു. '

ഇത്തരം തീരുമാങ്ങളിലൂടെ കൂടുതൽ കൂടുതൽ സാമ്പത്തിക ഭാരം രക്ഷിതാക്കളുടെമേൽ അടിച്ചേൽപ്പിച്ചു കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടുത്തുന്ന സാഹചര്യം ഉണ്ടാക്കുന്നതിൽ നിന്ന് സ്‌കൂൾ മാനേജ്മന്റ് പിന്തിരിയണമെന്നും ഇതിനെതിരായി രക്ഷിതാക്കളും പൊതുസമൂഹവും ഒന്നായി പ്രതികരിക്കണമെന്നും സവ കിഴക്കൻ പ്രവിശ്യ കേന്ദ്ര കമ്മറ്റി ആവിശ്യപ്പെട്ടു. സാമൂഹിക പ്രതിബത്തയുടെ പേരിൽ രക്ഷിതാക്കളുടെ ബുദ്ധിമുട്ട് മനസിലാക്കി സ്‌കൂൾ ഫീസ് ഏകീകരണം നടപ്പകുകയില്ല എന്ന് പ്രഖ്യാപിച്ച ജുബൈൽ ഇന്ത്യൻ സ്‌കൂൾ മാനേജ്മന്റിനെ അഭിനന്ദിക്കുന്നതായി സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ ( സവ) കിഴക്കൻ പ്രവിശ്യ ഭാരവാഹികൾ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP