Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദുരന്തമുഖത്ത് മാതൃകാപരം ഈ രക്ഷാപ്രവർത്തനം: ആർ എസ് സി

ദുരന്തമുഖത്ത് മാതൃകാപരം ഈ രക്ഷാപ്രവർത്തനം: ആർ എസ് സി

സ്വന്തം ലേഖകൻ

ജിദ്ദ: ദുരന്തങ്ങളെ നേരിടുന്നതിൽ കരിപ്പൂർ മോഡൽ രക്ഷാപ്രവർത്തനം പ്രതീക്ഷ നൽകുന്നതാണെന്ന് ആർ എസ് സി പറഞ്ഞു. രണ്ടര മണിക്കൂർ കൊണ്ടാണ് പ്രദേശവാസികൾ പ്രാഥമിക രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.

ഒന്നിനു പിറകെ ഒന്നായി കേരളത്തെ ബാധിക്കുന്ന ദുരന്തങ്ങൾ, കോവിഡും രാജമല സംഭവവും മറ്റു മഴക്കെടുതികളും കേരളത്തെ വരിഞ്ഞുമുറുക്കുമ്പോൾ ഇത്തരം മാനവിക നീക്കങ്ങളാണ് ആശ്വാസമെന്നും കരിപ്പൂരിൽ നടന്ന വിമാനാപകടത്തിൽ രക്ഷാദൗത്യം ഏറ്റെടുത്ത നാട്ടുകാരുടെ ധീരത മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് രിസാല സ്റ്റഡി സർക്കിൾ അഭിപ്രായപ്പെട്ടു.

കോവിഡ് മഹാമാരിയുടെ പിടിയിലമർന്ന കന്റോൺമെന്റ് സോൺ ആയിട്ടു പോലും, പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും രാത്രി വൈകിയും രക്തം നൽകാൻ സന്നദ്ധത അറിയിച്ചും മുന്നിൽ നിന്ന യുവാക്കൾ ഈ കാലത്തും മാനവികതയുടെ ഉദാത്ത മാതൃക ഉയർത്തിപ്പിടിച്ച് സക്രിയ യൗവനം അടയാള പ്പെടുത്തുകയായിരുന്നു.

മംഗലാപുരം വിമാനദുരന്തം പ്രവാസികളുടെ ഒരു നോവായി ഇപ്പോഴും അവശേഷിക്കുകയാണ്. വേണ്ടത്ര നഷ്ടപരിഹാരം നൽകാൻ ഇതുവരെ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. കരിപ്പൂർ ദുരന്തത്തിൽ പെട്ടവർക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന് ഈ അവസ്ഥയുണ്ടാകരുതെന്നും ആർ എസ് സി അഭിപ്രായപ്പെട്ടു.

മരണമടഞ്ഞവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതോടൊപ്പം, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആർ എസ് സി ഗൾഫ് കൗൺസിൽ പത്രക്കുറിപ്പിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP