Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സേവന പാതയിൽ ആർ എസ് സി പ്രൊഫഷണലുകളുടെ സാന്നിധ്യം പ്രശംസനീയം: കോൺസൽ ജനറൽ

സേവന പാതയിൽ ആർ എസ് സി പ്രൊഫഷണലുകളുടെ സാന്നിധ്യം പ്രശംസനീയം: കോൺസൽ ജനറൽ

സ്വന്തം ലേഖകൻ

ജിദ്ദ: സ്തുത്യർഹമായ 4 വർഷത്തെ സേവനം പൂർത്തിയാക്കി മടങ്ങുന്ന ജിദ്ദയിലെ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖിനു സ്‌നേഹോപഹാരം നൽകി ആർ എസ് സി. കഴിഞ്ഞ ദിവസം ആർ എസ് സി പ്രതിനിധികൾ ജിദ്ദ കോൺസുലേറ്റിൽ സി.ജി യെ സന്ദർശിച്ച് നന്ദിയും കടപ്പാടും അറിയിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു. ആർ എസ് സിയുടെ സംഘടനാ മികവും പ്രൊഫഷണലുകളുടെ സാന്നിധ്യവും വളരെ അധികം പ്രതീക്ഷ നൽകുന്നു. സാമൂഹിക പ്രവർത്തനങ്ങളിൽ ഇത്തരം പ്രൊഫഷണലുകളുടെ സാന്നിധ്യം ആർ എസ് സിയെ വ്യത്യസ്തമാക്കുന്നു എന്നും സി ജി അഭിപ്രായപ്പെട്ടു. തുടർന്നും കോൺസുലേറ്റുമായി സഹകരിച്ച് സേവന രംഗത്ത് എല്ലാ സഹകരണവും ഉണ്ടാകണമെന്നും സി ജി ഉണർത്തി.

വ്യാഴാഴ്ച കോൺസുലേറ്റ് സംഘടിപ്പിച്ച യാത്രയയപ്പ് സംഗമത്തിൽ വിവിധ സംഘടന പ്രതിനിധികൾ പങ്കെടുത്തിരുന്നു. ചടങ്ങിൽ ആർ എസ് സി പ്രവർത്തകർ കഴിഞ്ഞ ഹജ്ജ് വേളയിൽ ഹാജിമാർക്ക് നൽകിയ സേവനങ്ങളെയും സംഘാടക മികവിനെയും സി ജി പ്രത്യേകം അഭിനന്ദിച്ചു. തുടർന്ന് സ്തുത്യർഹമായ സേവനങ്ങൾ നടത്തിയ സംഘടനകൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP