Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപ്രായോഗിക നിർദേശങ്ങൾ; പ്രവാസികളുടെ തിരിച്ചുപോക്ക് റദ്ദ് ചെയ്യുന്നതിനു തുല്യം - ആർ എസ് സി

അപ്രായോഗിക നിർദേശങ്ങൾ; പ്രവാസികളുടെ തിരിച്ചുപോക്ക് റദ്ദ് ചെയ്യുന്നതിനു തുല്യം - ആർ എസ് സി

സ്വന്തം ലേഖകൻ

ജിദ്ദ: ജന്മനാട്ടിലേക്ക് മടങ്ങുന്ന കേരളക്കാർക്ക് മാത്രം യാത്രക്ക് മുമ്പ് കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശം അത്യന്തം ദ്രോഹപരവും അപ്രായോഗിക വുമാണെന്ന് രിസാല സ്റ്റഡി സർക്കിൾ പ്രസ്താവനയിൽ പറഞ്ഞു. ഈ വിഷയത്തിൽ സർക്കാറുകളുടെ ഒളിച്ചുകളി അവസാനിപ്പിക്കണം. വന്ദേഭാരത് ദൗത്യം അപേക്ഷകരുടെ ആനുപാതികമായി മതിയാകാതെ വന്നപ്പോഴാണ് സന്നദ്ധ സംഘടനകളും കമ്പനികളും ചാർട്ടേഡ് വിമാനങ്ങൾക്ക് മുതിർന്നത്. സംസ്ഥാന സർക്കാർ കേന്ദ്രത്തിന് എഴുതിയ കത്തിന്റെ അടിസ്ഥാനത്തിൽ ഗൾഫിലെ ഇന്ത്യൻ എംബസികളും വിഷയത്തിൽ കടുത്ത നിലപാടെടുത്തിരിക്കുകയാണ്.

ഇത് തത്വത്തിൽ ദുരിതത്തിലായ പ്രവാസികളെ പിന്നെയും ദ്രോഹിക്കലാണെന്നും പ്രവാസികൾക്കെതിരെ പ്രായോഗികത മറന്നുള്ള ഏകപക്ഷീയ നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും ആർ എസ് സി അഭിപ്രായപ്പെട്ടു. പ്രവാസി എന്ന വൈകാരിക സ്വത്വത്തിൽ ഉറച്ച് നിന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സമയമാണിതെന്നും മറ്റു താൽപര്യങ്ങൾ മാറ്റിവെച്ച് സംഘടനകളും കൂട്ടായ്മകളും ഇത്തരം നീക്കങ്ങൾക്കെതിരെ രംഗത്ത് വരണമെന്നും ആർ എസ് സി ആവശ്യപ്പെട്ടു. ആലോചാനാപൂർവവും അതാത് രാജ്യങ്ങളിലെ പ്രായോഗികത ഉറപ്പ് വരുത്തിയുമായിരിക്കണം ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത്.

ഓരോ ദിവസവും മാറ്റിപ്പറയാനുള്ള തരത്തിൽ പ്രവാസി വിരുദ്ധ തീരുമാനങ്ങൾ സർക്കാരിൽ നിന്ന് അടിക്കടി വരുന്നതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. പ്രവാസിയെ കൊലക്ക് കൊടുത്ത്, നാട് കോവിഡ് മുക്തമാകാനെന്ന ന്യായവാദങ്ങൾ നിരത്തി കൈക്കൊള്ളുന്ന തീരുമാനങ്ങൾ ഒരു ജനകീയ സർക്കാരിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ്. തീരുമാനം ഉടൻ പുനഃപരിശോധിച്ച് നടപടിക്രമങ്ങൾ എളുപ്പമാക്കണമെന്നും ആർ എസ് സി സർക്കാരിനോട് ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP