Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നീറ്റ്: ഗൾഫിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണം. ആർ എസ് സി

നീറ്റ്: ഗൾഫിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണം. ആർ എസ് സി

സ്വന്തം ലേഖകൻ

ജിദ്ദ: നീറ്റ് പരീക്ഷകൾ ജൂലൈ 26 ന് നടത്താൻ നിശ്ചയിച്ച സാഹചര്യത്തിലൽ ഗൾഫ് രാജ്യങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ച് ഇവിടെയുള്ള കുട്ടികൾക്ക് പരീക്ഷയെഴുതാനുള്ള സാഹചര്യം ഒരുക്ക ണമെന്ന് രിസാല സ്റ്റഡി സർക്കിൾ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലേക്കും ആരോഗ്യ മന്ത്രാലയത്തിലേക്കും ആർ എസ് സി കത്തയക്കുകയും ചെയ്തു.

കൊറോണ വ്യാപന പശ്ചാത്തലത്തിൽ വിമാന സർവീസ് ഇല്ലാത്തതിനാലും മറ്റു നിയന്ത്രണങ്ങൾ നില നിൽക്കുന്നതിനാലും യാത്രാപ്രയാസം നേരിടുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും പരീക്ഷ എഴുതാൻ കഴിയാത്തതിൽ കടുത്ത നിരാശയിലാണ്. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാക്ക ണമെന്നും ആർ എസ് സി ആവശ്യപ്പെട്ടു. നീറ്റിന് വേണ്ടി രജിസ്റ്റർ ചെയ്ത 2400 വിദ്യാർത്ഥികളാണ് വിവിധ ഗൾഫ് രാജ്യങ്ങളിലുള്ളത്.

ആവശ്യമെങ്കിൽ പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കാനും നടത്തിപ്പിനായി സന്നദ്ധസേവകരെ നൽകാനും തയ്യാറാണെന്നും ആർ എസ് സി കത്തിലൂടെ അധികൃതരെ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP