Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരിസ്ഥിതി ദിനമാചരിച്ചു

പരിസ്ഥിതി ദിനമാചരിച്ചു

സ്വന്തം ലേഖകൻ

ആർ.എസ്.സി. സൗദി നാഷണൽ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അൽ ജൗഫ് സെൻട്രലിൽ അനുഭവം പങ്കുവെക്കൽ നടന്നു. ഓണ്‌ലൈൻ പ്ലാറ്റ്‌ഫോമിൽ നടന്ന പരിപാടി ഹാരിസ് സഖാഫി ഉൽഘാടനം ചെയ്തു.

വനങ്ങൾ, പുൽമേടുകൾ, മലകൾ, കാവുകൾ, തണ്ണീർത്തടങ്ങൾ, പുൽപ്രദേശങ്ങൾ തുടങ്ങിയ വിവിധ ആവാസ വ്യവസ്ഥകളുടെ നിലനിൽപിനെ അടിസ്ഥാനമാക്കിയാണ് ആഗോള തലം മുതൽ പ്രാദേശിക തലംവരെയുള്ള ജലസ്രോതസ്സുകളും ജല സുരക്ഷയും നിലനിൽക്കുന്നത്. അദ്ദേഹം ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഇസ്മായിൽ പി, ശിഹാബ് മാസ്റ്റർ, ഉസ്മാൻ ചങ്കുവെട്ടി തുടങ്ങി വിവിധ നേതാക്കൾ ആശംസകൾ നേർന്നു. ഓരോരുത്തരും വൈവിധ്യ പൂർണമായ അനുഭവങ്ങൾ പങ്കുവെച്ചു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ഉബൈദ് താനൂർ ചൊല്ലിക്കൊടുത്തു. പരിപാടിയിൽ സൈനുൽ ആബിദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. പരിപാടിക്ക് ജംഷീർ രണ്ടത്താണി സ്വാഗതവും അബ്ദുൽ റഷീദ് ഫാളിലി നന്ദിയും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP